സുമംഗലിയായി അമേരിക്കയില്* ചേക്കേറിയ ബോളിവുഡിന്റെ സ്വപ്ന സുന്ദരിക്ക് ഇന്ത്യയില്* കൂടണയാന്* മോഹം. താന്* ഇന്ത്യയിലേക്ക് മടങ്ങാന്* തുടങ്ങുകയാണെന്ന് മാധുരി ദീക്ഷിത് ട്വീറ്റ് ചെയ്തുകഴിഞ്ഞു. ആരാധകര്* തന്നോടു കാട്ടുന്ന സ്നേഹത്തിന്റെ ഉറവ ഒരിക്കലും വറ്റിലെന്ന തിരിച്ചറിവാണ് മടങ്ങിയെത്താനുള്ള പ്രേരണയെന്നും 44കാരിയായ മാധുരി കൂട്ടിച്ചേര്*ക്കുന്നു.

ഹം ആപ് കെ ഹൈ കോന്*, തേസാബ് തുടങ്ങിയ ബ്ലോക്ബസ്റ്റര്* ചിത്രങ്ങളാണ് മാധുരിക്ക് ബോളിവുഡിന്റെ താരറാണിപ്പട്ടം സമ്മാനിച്ചത്. 80കളുടെ അവസാനത്തിലും 90കളിലും അവര്* വെള്ളിത്തിരയില്* നിറഞ്ഞാടി. നൃത്തത്തില്* മാധുരിക്കൊപ്പം എത്താന്* പുത്തന്* നായികമാര്* നന്നേ കഷ്ടപ്പെടും. 1999ലാണ് അവര്* വിവാഹിതയായത്. ശ്രീറാം നേനെ-മാധുരി ദമ്പതിമാര്*ക്ക് രണ്ടു ആണ്*മക്കളാണ്. 2007 പുറത്തിറങ്ങിയ ആജാ നാച്*ലേ ആയിരുന്നു അവരുടെ ഒടുവിലെത്തെ ചിത്രം.

ബോളിവുഡിന്റെ നാട്ടിലേക്ക് മാധുരിയുടെ മടങ്ങിവരവ് ഉടനുണ്ടാവും. സ്ത്രീ സൌന്ദര്യത്തിന്റെ മൂര്*ത്തിമദ് ഭാവം ഈ താരറാണിയാണെന്ന് വിഖ്യാത ചിത്രകാരന്* എം എഫ് ഹുസൈന്* അവകാശപ്പെട്ടിരുന്നു. ദീദി തേരാദേവര്* ദിവാന.... എന്ന ഗാനത്തിന് മാധുര്യം പകര്*ന്ന ഈ സുന്ദരി വീണ്ടും വെള്ളിത്തിരയില്* എത്തുമോ എന്നാണ് പ്രേക്ഷകര്* ഉറ്റുനോക്കുന്നത്.


Keywords:Madhuri Dixit to return to India,hum aa ke hai kon, thesab,sreeram nene,aaja nachle,M F Hussain,