“സ്നേഹത്തിനുമുന്നില്* എല്ലാവരും സ്വാര്*ത്ഥരാണ്. ഞാനും” - ഗ്രേസിനെ ചേര്*ത്തുപിടിച്ച് മാത്യൂസ് പറയുമ്പോള്* മലയാളി പ്രേക്ഷകര്* പ്രണയം എന്ന വികാരത്തിന്*റെ പുതിയൊരു തലം അനുഭവിക്കുകയായിരുന്നു. പതിയെപ്പതിയെ കത്തിപ്പിടിച്ച് ‘പ്രണയം’ ഹിറ്റിലേക്ക് നീങ്ങുമ്പോള്* ബ്ലെസി ഈ ചിത്രം ഹിന്ദിയിലെടുക്കാനുള്ള ചര്*ച്ചകളില്* സജീവമായിരിക്കുന്നു.

പ്രണയത്തില്* മോഹന്*ലാല്* അനശ്വരമാക്കിയ മാത്യൂസ് എന്ന കഥാപാത്രത്തെ ഹിന്ദിയില്* സാക്ഷാല്* അമിതാഭ് ബച്ചന്* അവതരിപ്പിക്കുമെന്നാണ് ആദ്യസൂചന. “ചര്*ച്ചകള്* പുരോഗമിക്കുകയാണ്. മറ്റൊരു ഭാഷയില്* സംവിധാനം ചെയ്യണമെന്ന് ആദ്യമായി ഒരു തോന്നലുണ്ടാകുന്നത് ഇപ്പോഴാണ്. ചിത്രത്തിലെ കാസ്റ്റിംഗ് ഒക്കെ നന്നായി വരണം. അമിതാഭ് ബച്ചനെയാണ് മാത്യൂസായി പരിഗണിക്കുന്നത്. അത് സാധ്യമായാല്* ഏറ്റവുമധികം ആഹ്ലാദിക്കുന്നത് ഞാന്* ആയിരിക്കും.” - ഒരു പ്രമുഖ ചാനലിന് അനുവദിച്ച അഭിമുഖത്തില്* ബ്ലെസി വ്യക്തമാക്കി.

പ്രണയത്തില്* ഗ്രേസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജയപ്രദയാണ് ഈ സിനിമ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാനുള്ള ശ്രമങ്ങള്*ക്ക് ചുക്കാന്* പിടിക്കുന്നത്. ജയപ്രദയ്ക്ക് പൂര്*ണ പിന്തുണയുമായി അനുപം*ഖേറും രംഗത്തുണ്ട്. മോഹന്*ലാലിന് പകരക്കാരനായ ഒരു നടനെ കണ്ടെത്തുക എന്നതായിരുന്നു ബ്ലെസിക്കുമുമ്പിലുള്ള പ്രധാന വെല്ലുവിളി. അമിതാഭ് ബച്ചനെ പരിഗണിക്കുന്നത് അങ്ങനെയാണ്.

“പ്രണയം ഹിറ്റായതില്* സന്തോഷമുണ്ട്. പക്വതയുള്ള കാണികള്* ഉണ്ടാകുന്നത് ആഹ്ലാദമുണ്ടാക്കുന്ന കാര്യമാണ്. തിയേറ്ററില്* പോയി സിനിമ കാണുന്നതൊക്കെ നിര്*ത്തി വീടുകളില്* ഒതുങ്ങിക്കഴിയുന്ന വൃദ്ധജനങ്ങള്* പോലും പ്രണയം കാണാന്* തിയേറ്ററുകളിലെത്തുന്നു.” - ബ്ലെസി തന്*റെ മനസിലെ ആനന്ദം പങ്കുവച്ചു. പ്രണയത്തിന്*റെ പ്രചാരണത്തിരക്കുകള്* അവസാനിക്കുമ്പോള്* ഹിന്ദി റീമേക്കിന്*റെ രചനാജോലികള്* ബ്ലെസി ആരംഭിക്കും.


Keywords:Blessy busy ,jayapradha,amithabh Bachchan,mohanlal,hit movie, big b,Pranayam' Hindi remake