മകന്* അഭിഷേക് ബച്ചന് പിന്നാലെ അമിതാഭ് ബച്ചനും സിനിമാ ചിത്രീകരണത്തിനിടെ പരുക്ക്. രാംഗോപാല്* വര്*മയുടെ ഡിപ്പാര്*ട്ട്*മെന്റ് എന്ന ചിത്രത്തിന്റെ സംഘട്ടനരംഗം ചിത്രീകരിക്കുമ്പോഴാണ് ബിഗ്ബിക്ക് പരുക്കേറ്റത്. നെഞ്ചിലാണ് പരുക്ക്. എന്നാല്* ഇത് സാരമുള്ളതല്ലെന്നാണ് റിപ്പോര്*ട്ട്.

നെഞ്ചില്* ചെറിയ വേദന അനുഭവപ്പെടുന്നുണ്ട്. പക്ഷേ ഭയപ്പെടാന്* മാത്രം ഒന്നും ഇല്ല. വേദന സഹിക്കാവുന്നതേ ഉള്ളൂ. ആദ്യം അഭിഷേകിന് പരുക്കേറ്റു, ഇത് പരുക്കിന്റെ സീസണ്* ആണെന്ന് തോന്നുന്നു- ബച്ചന്* ട്വീറ്റ് ചെയ്തു.

കുറച്ച് ദിവസങ്ങള്*ക്ക് മുമ്പ് ജയ്പൂരില്* ബോല്* ബച്ചന്* എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അഭിഷേകിന് പരുക്കേറ്റത്. നെറ്റിയില്* ആറ് തുന്നല്* വേണ്ടിവന്നു. ഇതേ തുടര്*ന്ന് അഭിഷേക് വിശ്രമത്തില്* ആയിരുന്നു.

1982-ല്* കൂലിയുടെ സെറ്റില്* വച്ച് ബിഗ്ബിയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. ഏറെ നാളത്തെ വിശ്രമത്തിന് ശേഷമാണ് പിന്നീട് ബച്ചന്* സിനിമയില്* തിരിച്ചെത്തിയത്.Keywords:Amithabh Bachchcan, Abhishek Bachchan,accident, chest pain, Big B,Like son, like father,Amitabh gets injured