പല ക്ലാസുകളിലും തോറ്റ് തോറ്റ് പഠിക്കുന്നവരുടെ കാലം കഴിയുന്നു. പത്താംക്ലാസ് വരെ ഇനി എല്ലാവര്*ക്കും തോല്ക്കാതെ പഠിക്കാം. വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി സര്*വശിക്ഷ അഭിയാന്* ആണ് ഈ തീരുമാനം മുന്നോട്ടുവച്ചത്.

മൂന്നാംക്ലാസ് മുതലുള്ള എല്ലാ ക്ലാസുകളിലും ഓള്* പ്രൊമോഷന്* നല്*കാനാണ് തീരുമാനം. നിരന്തര മൂല്യനിര്*ണയം പരിഷ്*കരിക്കുക, അധ്യാപനം മെച്ചപ്പെടുത്തുക എന്നിങ്ങനെയുള്ള നടപടികളിലൂടെ വേണം ഇത് സാധിച്ചെടുക്കാന്* എന്ന് അധ്യാപക സംഘടനാ നേതാക്കളുടെ യോഗത്തില്* അവതരിപ്പിച്ച നിര്*ദ്ദേശത്തില്* പറയുന്നു.
നിലവില്* ഇ ഗ്രേഡ് ലഭിക്കുന്നവരെ തോല്പിക്കുന്ന രീതിയാണ് ഉള്ളത്.

അതേസമയം സംസ്ഥാനത്തെ അധ്യായദിവസങ്ങള്* എല്* പി യില്* 200 ഉം യു പിയില്* 220 ഉം ആക്കി വര്*ദ്ധിപ്പിക്കാനും നിര്*ദേശമുണ്ട്.


Keywords: None will fail until class 10th,L P school, U P School, all promotion, teachers association,sarva shiksha abhiyan,SSA