നിയന്ത്രണം വിട്ട് ഭൂമിയിലേക്ക് നീങ്ങുന്ന നാസയുടെ ഉപഗ്രഹം വെള്ളിയാഴ്ച വൈകിട്ട് താഴേക്ക് പതിക്കും. എന്നാല്* ഇത് എവിടെയായിരിക്കും വീഴുക എന്ന് അവസാന മണിക്കൂറുകളില്* മാത്രമേ പറയാന്* സാധിക്കുകയുള്ളൂ. ഗ്രീനിച്ച് സമയപ്രകാരം വെള്ളിയാഴ്ച വൈകിട്ട് ഉപഗ്രഹം ഭൂമിയില്* വീഴും. എന്നാല്* ഇന്ത്യന്* സമയമനുസരിച്ച് വെള്ളിയാഴ്ച രാത്രിയോ ശനിയാഴ്ച രാവിലെയോ ആവും ഇത് സംഭവിക്കുക.

ഭൂമധ്യരേഖയ്ക്ക് 57 ഡിഗ്രി വടക്കുമുതല്* 57 ഡിഗ്രി തെക്കു വരെയുള്ള പ്രദേശത്ത് ഉപഗ്രഹം പതിക്കുമെന്നാണ് നാസ കണക്കുകൂട്ടുന്നത്. എന്നാല്* ഇവിടം ജനസാന്ദ്രതയുള്ള മേഖല ആണെന്നത് ആശങ്ക വര്*ദ്ധിപ്പിക്കുന്നു. ഭയപ്പെടേണ്ടെന്നും ശുഭപ്രതീക്ഷയോട് കാത്തിരിക്കാം എന്നുമാണ് നാസ വൃത്തങ്ങള്* ലോകത്തോട് പറയുന്നത്.

രണ്ടു പതിറ്റാണ്ട് മുമ്പ് നാസ അയച്ച അപ്പര്* അറ്റ്*ഫോസ്ഫിയര്* റിസേര്*ച്ച് (യു എ ആര്* എസ്) എന്ന ഉപഗ്രഹമാണ് ഭൂമിയെ ലക്ഷ്യം വച്ച് കുതിക്കുന്നത്. സ്കൂള്* ബസിന്റെ ആകൃതിയിലുള്ള ഇതിന് ആറ് ടണ്* ഭാരമുണ്ട്. അന്തരീക്ഷത്തിലെ വ്യതിയാനങ്ങളെക്കുറിച്ച് പഠിക്കാനാണ് 1991 സെപ്തബര്* 11-ന് ഉപഗ്രഹം വിക്ഷേപിച്ചത്.

അതേസമയം ഉപഗ്രഹം അതേ രൂപത്തിലായിരിക്കില്ല ഭൂമിയില്* വീഴുക എന്നാണ് നാസയുടെ നിരീക്ഷണം. ഭൂമിയുടെ ഉപരിഭാഗത്ത് എത്തുമ്പോള്* തന്നെ ഇതിന് ചൂടുപിടിക്കും. വായുവിന്റെ സമ്മര്*ദ്ദം മൂലമാണ് അങ്ങനെ സംഭവിക്കുക. തുടര്*ന്ന് പൊട്ടിത്തെറിച്ച് ഭൂമിയില്* ചിന്നിച്ചിതറും. എന്നാല്* ഇത് ഉണ്ടാക്കുന്ന അപകടം എത്രത്തോളം ഗുരുതരമായിരിക്കും എന്ന് ഇപ്പോള്* പ്രവചിക്കാന്* സാധിക്കില്ല.


Keywords:NASA's satellite will fall on Friday,U A R S, satellite,upper atfosphere research,earth,greenich time