പൃഥ്വിരാജിന് ബോളിവുഡിലെ സ്വപ്നസുന്ദരി റാണി മുഖര്*ജി നായികയാകുന്നു. പൃഥ്വിയുടെ ആദ്യ ഹിന്ദിച്ചിത്രത്തിലാണ് നായികയായി റാണി എത്തുന്നത്. ചിത്രത്തിന് ‘അയ്യാ’ എന്ന് പേരിട്ടു. പ്രശസ്ത സംവിധായകന്* അനുരാഗ് കശ്യപാണ് ഈ സിനിമ നിര്*മ്മിക്കുന്നത്.

ഗന്ധ, റെസ്റ്റോറന്*റ് തുടങ്ങിയ സിനിമകളിലൂടെ പ്രശസ്തനായ സച്ചിന്* കുന്ദല്*ക്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനുരാഗ് കശ്യപ് തിരക്കഥയെഴുതുന്നു. ചിത്രീകരണം ഒക്ടോബറില്* ആരംഭിക്കും.

ഒരു തമിഴ് പെയിന്*ററായാണ് പൃഥ്വിരാജ് ഈ ചിത്രത്തില്* അഭിനയിക്കുന്നത്. ഇയാളെ പ്രണയിക്കുന്ന മറാത്തി പെണ്*കുട്ടിയായി റാണി മുഖര്*ജി എത്തുന്നു. “ഒരു ഹിന്ദി സിനിമ ചെയ്യണം എന്ന ആഗ്രഹത്തിന്*റെ പുറത്തല്ല ഞാന്* ഈ ചിത്രം ചെയ്യുന്നത്. അങ്ങനെയാണെങ്കില്* വളരെ മുമ്പേ എനിക്ക് ഹിന്ദി പ്രൊജക്ടുകള്* ചെയ്യാമായിരുന്നു. ഒട്ടേറെ സിനിമകള്* തിരക്കഥ വായിച്ച ശേഷം ഞാന്* ഉപേക്ഷിച്ചിട്ടുണ്ട്. അനുരാഗ് പറഞ്ഞ കഥയും ചിത്രത്തിന്*റെ തിരക്കഥയും എന്നെ ആവേശഭരിതനാക്കി. അങ്ങനെയാണ് ഈ സിനിമ ചെയ്യാനൊരുങ്ങുന്നത്.” - പൃഥ്വിരാജ് വ്യക്തമാക്കുന്നു.

അതേസമയം, ഒട്ടേറെ വമ്പന്* പ്രൊജക്ടുകളാണ് മലയാളത്തില്* പൃഥ്വിരാജിനെ കേന്ദ്രമാക്കി ഒരുങ്ങുന്നത്. രഞ്ജിത് സംവിധാനം ചെയ്ത ‘ഇന്ത്യന്* റുപ്പീ’ പ്രദര്*ശനത്തിന് തയ്യാറായിക്കഴിഞ്ഞു. ജോണി ആന്*റണിയുടെ മാസ്റ്റേഴ്സ്, രഞ്ജിത് ശങ്കറിന്*റെ മേയ് ഫ്ലവര്*, അമല്* നീരദിന്*റെ അരിവാള്* ചുറ്റിക നക്ഷത്രം എന്നിവയാണ് ഈ വര്*ഷത്തെ പ്രധാന പൃഥ്വിച്ചിത്രങ്ങള്*.


Keywords: Rani Mukherji, Prithviraj, Ranjith, Indian Rupee, Masters, John Anotny, Renjith sankar, may flower, Anurag,amal neerad, arival chutika nakshatram,Ayya,Prithvi's Hindi film Ayya