Results 1 to 1 of 1

Thread: ദ്രാവിഡ് സച്ചിനൊപ്പം, എതിര്*ത്ത് ഗാംഗുലി

  1. #1
    Join Date
    Nov 2009
    Posts
    76,596

    Default ദ്രാവിഡ് സച്ചിനൊപ്പം, എതിര്*ത്ത് ഗാംഗുലി

    ക്രിക്കറ്റ് ലോകത്ത് ഇപ്പോള്* ഒരു ചര്*ച്ച നടക്കുകയാണ്. അതിന് തുടക്കമിട്ടത് ബാറ്റിംഗ് ഇതിഹാസം സച്ചിന്* ടെണ്ടുല്*ക്കറാണ്. ഏകദിനക്രിക്കറ്റിന്റെ ഘടനയില്* മാറ്റങ്ങള്* വരുത്തണമെന്നാണ് സച്ചിന്* ആവശ്യപ്പെടുന്നത്. സച്ചിന്റെ നിര്*ദ്ദേശങ്ങളെ പിന്തുണച്ച് ദ്രാവിഡും എതിര്*ത്ത് ഗാംഗുലിയും രംഗത്തെത്തിയിരിക്കുന്നു. നിങ്ങള്* എന്തുപറയുന്നു? ഏകദിനക്രിക്കറ്റിന്റെ ഘടനയില്* മാറ്റങ്ങള്* ആവശ്യമോ?

    ഇപ്പോഴത്തെ 50 ഓവര്* സംവിധാനത്തിന്* പകരം 25 ഓവറുകള്* വീതമുളള രണ്ട്* ഇന്നിംഗ്*സുകള്* ആകാമെന്ന് സച്ചിന്* പറയുന്നു. ടോസിലെയും പിച്ചിന്റെയും ആനുകൂല്യം ഏതെങ്കിലുമൊരു ടീമിനു മുന്*തൂക്കം നല്*കുന്നത് ഒഴിവാക്കാനായിരുന്നു ഈ നിര്*ദ്ദേശം. ബൗളര്*മാരുടെ ഓവര്* പരിധി നാലു പേര്*ക്കെങ്കിലും 10 ഓവറില്* നിന്ന്* 12 ഓവറാക്കണം. ബാറ്റിംഗ് ടീമിനു രണ്ടും ബൗളിംഗ് ടീമിനു മൂന്നും പവര്* പ്ലേകള്* ഓരോ ഇന്നിംഗ്സിലും അനുവദിക്കണമെന്നുമായിരുന്നു സച്ചിന്* നിര്*ദേശിച്ചത്. പക്ഷേ സച്ചിന്റെ നിര്*ദ്ദേശങ്ങള്* അന്താരാഷ്ട്ര ക്രിക്കറ്റ് കൌണ്*സില്* തള്ളുകയായിരുന്നു.

    സച്ചിന്റെ നിര്*ദ്ദേശങ്ങളെ പിന്തുണച്ച് ദ്രാവിഡ് രംഗത്തെത്തിയിരുന്നു. സച്ചിന്*റേതു വളരെ ശ്രദ്ധേയമായ നിര്*ദേശങ്ങളാണ്. എന്തുകൊണ്ടാണ് ഇത് ഐസിസി തള്ളിയതെന്നു മനസിലാകുന്നില്ല. ക്രിക്കറ്റില്* പരീക്ഷണങ്ങള്* കൊണ്ടുവരുന്നത് നല്ല ആശയമാണെന്നുമായിരുന്നു രാഹുല്* ദ്രാവിഡ് അഭിപ്രായപ്പെട്ടത്.

    എന്നാല്* ഏകദിനക്രിക്കറ്റിന്റെ ഘടനയില്* മാറ്റങ്ങള്* ആവശ്യമില്ല എന്നായിരുന്നു ഗാംഗുലി പ്രതികരിച്ചത്. ഇപ്പോള്* ട്വന്റി 20 ക്രിക്കറ്റ് ഉള്ളതിനാല്* 25 ഓവറുകള്* വീതമുള്ള ക്രിക്കറ്റിന്റെ ആവശ്യം എന്തിനാണെന്നായിരുന്നു ഗാംഗുലി പ്രതികരിച്ചത്.

    നിങ്ങള്* എന്തുപറയുന്നു? ഏകദിനക്രിക്കറ്റിന്റെ ഘടനയില്* മാറ്റങ്ങള്* ആവശ്യമോ? ടെസ്റ്റ് ക്രിക്കറ്റിനെ സംബന്ധിച്ചും ഈ ചര്*ച്ചകള്* പ്രാധാന്യം അര്*ഹിക്കുന്നു. ടെസ്റ്റ് ക്രിക്കറ്റിന്റെ ഘടനയില്* എന്ത് മാറ്റങ്ങള്* വരണം എന്നാണ് കരുതുന്നത്. ആരോഗ്യകരമായ ചര്*ച്ച പ്രതീക്ഷിക്കുന്നു.


    Keywords:Oneday cricket match,sourav ganguly,twenty20,cricket news, sports news,test cricket,Rahul dravid,What is your opinion ,Sachin's suggestions

    Last edited by sherlyk; 09-23-2011 at 03:40 PM.

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •