സച്ചിനൊപ്പം ഒരു മത്സരം കൂടി കളിക്കുക. അതും ഒരു നീണ്ട ഇന്നിംഗ്സ് ഒപ്പം നില്*ക്കുക. വിനോദ് കാം*ബ്ലി എന ക്രിക്കറ്ററുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു അത്. എന്നാല്* അത് സഫലമായില്ല. ആ ആഗ്രഹം ആഗ്രഹമായി തന്നെ നിലനിര്*ത്തി ഫസ്റ്റ്* ക്ലാസ്* ക്രിക്കറ്റില്* നിന്ന് വിനോദ് കാംബ്ലി വിരമിച്ചു.

ആഭ്യന്തരക്രിക്കറ്റിലെങ്കിലും തുടരാമെന്ന് കാംബ്ലി പ്രതീക്ഷിച്ചിരുന്നു. എന്നാല്* സെലക്ടര്*മാര്* ഈ മുന്* ഇന്ത്യന്* താരത്തെ പരിഗണിച്ചതേയില്ല. മനസ്സുമടുത്ത് ആ കടുത്ത തീരുമാനം കാംബ്ലി കൈക്കൊള്ളുകയായിരുന്നു.

വിരമിക്കല്* വിവരം മാധ്യമങ്ങളെ അറിയിക്കുമ്പോള്* കാംബ്ലിയുടെ കണ്ണുകള്* നിറഞ്ഞുതുളുമ്പി. ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പ് സച്ചിനെ താന്* ഇക്കാര്യം അറിയിച്ചിരുന്നു എന്നും അദ്ദേഹത്തിന്*റെ അനുഗ്രഹം തനിക്കുണ്ടെന്നും കാംബ്ലി അറിയിച്ചു.

2009ല്* കാംബ്ലി വിരമിക്കല്* പ്രഖ്യാപിച്ചിരുന്നതാണ്. എന്നാല്* ഇക്കാര്യം ബി സി സി ഐയെ ഔദ്യോഗികമായി അറിയിച്ചിരുന്നില്ല.


Keywords: Vinod Kambli, sachin thendulkar, old cricketer,Kambli announces retirement, first class cricket