ഇന്ത്യയുടെ വന്**മതില്* രാഹുല്* ദ്രാവിഡിന് സച്ചിന്* ടെണ്ടുല്*ക്കറുടേയും സൌരവ് ഗാംഗുലിയുടേയും അനില്* കുംബ്ലെയുടെയും പ്രശംസ. ടീം ഇന്ത്യയുടെ വാഴ്ത്തപ്പെടാത്ത ഹീറോയാണ് ദ്രാവിഡെന്നാണ് സച്ചിന്* അഭിപ്രായപ്പെടുന്നത്.

ദ്രാവിഡിന്റെ സ്വാഭാവികമായ രീതി ഏകദിനക്രിക്കറ്റില്* അത്ര യോജിച്ചതല്ലായിരുന്നു. പക്ഷേ കഠിനാദ്ധ്വാനത്താല്* അത് പരിഹരിക്കാനും മികവ് കാട്ടാനും ദ്രാവിഡിന് കഴിഞ്ഞു. ചിലപ്പോള്* ദ്രാവിഡിന് നല്ല തുടക്കം കിട്ടിയെന്ന് വരില്ല. പക്ഷേ ഒടുവില്*, ക്രീസില്* ചെലവഴിച്ച സമയത്തിന് തുല്യമായ ഇന്നിംഗ്സായിരിക്കും തീര്*ച്ചയായും ദ്രാവിഡിന്റേത്. അത്തരം താരങ്ങള്* ടീമിന് ആവശ്യമാണ്. എല്ലാവര്*ക്കും ഒരു മാതൃകാപുരുഷനായി തുടരാന്* ദ്രാവിഡിന് ഇപ്പോഴും ആകും എന്ന് എനിക്ക് ഉറപ്പുണ്ട്- ദ്രാവിഡ് പറഞ്ഞു.

ടീമിന്റെ ആവശ്യമനുസരിച്ച് പെരുമാറുന്നയാളാണ് ദ്രാവിഡ്. ടീമിന്റെ നേട്ടത്തിനായി വിക്കറ്റ് കീപ്പര്* ജോലിയും ഏറ്റെടുത്തു. 2003 ലോകകപ്പില്* ദ്രാവിഡിന്റെ ഈ സേവനം ഏറെ പ്രയോജനപ്പെട്ടു. ദ്രാവിഡ് ഇതുവരെയെടുത്ത റണ്*സുകളില്* ആ താരത്തിന്റെ മൂല്യം പ്രതിഫലിക്കും. ഏകദിനക്രിക്കറ്റില്* ദ്രാവിഡിന്റേത് ഒരു മികച്ച കരിയറായിരുന്നു- സച്ചിന്* പറഞ്ഞു.

ഇന്ത്യന്* ക്രിക്കറ്റ് ദ്രാവിഡിനോട് കടപ്പെട്ടിരിക്കുന്നുവെന്നാണ് ഗാംഗുലി അഭിപ്രായപ്പെട്ടത്. രാഹുല്* ദ്രാവിഡിന് ഒരു നിര്*ണ്ണായക ഏകദിന കരിയര്* ഉണ്ടായിരുന്നു. വിക്കറ്റ് കീപ്പറാവാന്* തീരുമാനിച്ചപ്പോള്* അതിന് ഒരു പുതിയ മാറ്റം ഉണ്ടായി. വിക്കറ്റ് കീപ്പിംഗ് ദ്രാവിഡ് ഏറ്റെടുത്തത് ടീമിന് വേണ്ടിയായിരുന്നു. മധ്യനിര പുന:ക്രമീകരിക്കാന്* ഈ നീക്കം സഹായകമായി. അത് കൂടുതല്* ഗുണവും ചെയ്തു- ഗാംഗുലി പറഞ്ഞു.

ഒരു ടീം പ്ലേയറെന്ന നിലയിലും മാര്*ഗദര്*ശിയെന്ന നിലയിലും ദ്രാവിഡിന്റെ സേവനം അളക്കാനാകാത്തതാണെന്ന് അനില്* കുംബ്ലെ പറഞ്ഞു.

ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിലെ അവസാന മത്സരത്തോടെ ദ്രാവിഡ് ഏകദിന ട്വന്റി വിഭാഗങ്ങളില്* നിന്ന് വിരമിക്കും. തുടര്*ന്നും ടെസ്*റ്റില്* കളിക്കുമെന്ന്* ദ്രാവിഡ്* വ്യക്*തമാക്കിയിട്ടുണ്ട്*.

ഇതുവരെ 343 ഏകദിനങ്ങള്* കളിച്ച ദ്രാവിഡ്* 39.06 ശരാശരിയില്* 10820 റണ്*സെടുത്തിട്ടുണ്ട്*. 12 സെഞ്ചുറികളും 82 അര്*ധ സെഞ്ചുറികളും ഇതില്* ഉള്*പ്പെടും. 1996ല്* സിംഗപ്പുരില്* വച്ച് ശ്രീലങ്കയ്*ക്കെതിരെയാണ് ദ്രാവിഡ്* ആദ്യ രാജ്യാന്തര ഏകദിനം കളിച്ചത്.



Keywords: oneday cricket match,twenty20,Anil Kumble, cricket news, sports news, cricket malayalam news,Sachin ,Ganguly hail Rahul Dravid