പ്രിയദര്*ശനും മോഹന്*ലാലും ഒന്നിക്കുന്ന അറബിയും ഒട്ടകവും പി മാധവന്* നായരും എന്ന ചിത്രത്തിന്*റെ പേര് മാറ്റി - ഒരു മരുഭൂമിക്കഥ എന്നാണ് പുതിയ പേര്. അറബിയും ഒട്ടകവും പി മാധവന്* നായരും എന്ന പേര് അറബികളെ അപകീര്*ത്തിപ്പെടുത്തുന്നതാണെന്നും ഗള്*ഫ് മലയാളികള്*ക്ക് ഇതുമൂലം ബുദ്ധിമുട്ടുണ്ടാകുമെന്നും ആരോപണം ഉയര്*ന്നതിനെ തുടര്*ന്നാണ് പേരുമാറ്റാന്* അണിയറ പ്രവര്*ത്തകര്* നിര്*ബന്ധിതരായത്.

ഈ ചിത്രത്തില്* പി മാധവന്* നായര്* എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മോഹന്*ലാലാണ്. ഒട്ടകം മുകേഷ് തന്നെ. ബോളിവുഡില്* വില്ലനായും ഹാസ്യതാരമായും ശ്രദ്ധേയനായ ശക്തി കപൂറാണ് ചിത്രത്തില്* അറബിയായി എത്തുന്നത്. നവംബര്* നാലിന് ഈ സിനിമ പ്രദര്*ശനത്തിനെത്തും.

ഒരു മരുഭൂമിക്കഥയുടെ രചനയും സംവിധാനവും മാത്രമല്ല, നിര്*മ്മാണ പങ്കാളികൂടിയാണ് പ്രിയദര്*ശന്*. അശോക് കുമാര്*, നവി ശശിധരന്*, അബുദാബിയിലെ രാജകുടുംബാംഗമായ ജമാല്* അല്* മു അയ്നി എന്നിവരാണ് മറ്റ് നിര്*മ്മാതാക്കള്*.

ഭാവന, ലക്ഷ്മി റായി എന്നിവരാണ് നായികമാര്*. സെവന്* ആര്*ട്സ് വിതരണം ചെയ്യുന്ന ചിത്രത്തിന്*റെ സംഗീത സംവിധാനം എം ജി ശ്രീകുമാറാണ്. അഴകപ്പന്* ക്യാമറയും സാബു സിറിള്* കലാസംവിധാനവും നിര്*വഹിക്കുന്നു.

അതേസമയം, ഒരു മരുഭൂമിക്കഥ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നതിന്*റെ പ്രവര്*ത്തനങ്ങളും ആരംഭിച്ചു. മോഹന്*ലാല്* മലയാളത്തില്* അവതരിപ്പിക്കുന്ന മാധവന്* നായര്* എന്ന നായക കഥാപാത്രത്തെ അജയ് ദേവ്ഗണ്* ഹിന്ദിയില്* അവതരിപ്പിക്കും. പ്രിയദര്*ശന്* തന്നെയാണ് സംവിധാനം.


Keywords: Mukesh, Priyadarshan, Bhavana, Lakshmi Rai, seven arts, Sabu Siril, malayalam film news,Mohanlal's 'Oru Marubhoomikatha