നിര്*മ്മാതാക്കളുടെ സംഘടന തനിക്കെതിരെ വിലക്ക് ഏര്*പ്പെടുത്തിയത് അപക്വമായ നടപടിയാണെന്ന് നടി നിത്യമേനോന്* പ്രതികരിച്ചു. നിര്*മ്മാതാക്കള്* കണാന്* വന്നത് മുന്*കൂട്ടി അറിയിക്കാതെയാണ്. എന്നാല്* നിര്*മ്മാതാക്കളെ കാണാന്* വിസമ്മതിച്ചു എന്നത് തെറ്റായ ആരോപണമാണെന്നും നിത്യ പറഞ്ഞു.

ഈ നടപടി ബാലിശമാണെന്ന് പറഞ്ഞ നിത്യ, വിലക്കിനെതിരെ താരസംഘടനയായ അമ്മയ്ക്ക് പരാതി നല്*കുമെന്ന് അറിയിച്ചു. ചൊവ്വാഴ്ചയായിര*ുന്നു മലയാളത്തിലെ യുവനടി നിത്യമേനോന് വിലക്ക് ഏര്*പ്പെടുത്താന്* പ്രൊഡ്യൂസേഴ്സ് അസോസിയേഷന്* തീര*ുമാനിച്ചത്. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്* ജനറല്*സെക്രട്ടറി ജി സുരേഷ്കുമാര്* ഇക്കാര്യം എല്ലാ നിര്*മ്മാതാക്കളേയും ഔദ്യോഗികമായി അറിയിക്കുകയായിര*ുന്നു.

“എന്നെ വിലക്കാനുള്ള തീരുമാനം ചിലരുടെ ഈഗോയുടെ ഭാഗമാണ്. ഭീഷണിപ്പെടുത്തി എന്*റെ കരിയര്* അവസാനിപ്പിക്കാന്* ആര്*ക്കും കഴിയില്ല. ആരോടും ഞാന്* മോശമായിട്ട് പെരുമാറിയിട്ടില്ല. സിനിമയോട് താല്*പ്പര്യമോ സ്നേഹമോ ഉള്ളവരല്ല എന്നെ വിലക്കാന്* നടക്കുന്നത്. തീര്*ത്തും അപക്വമായ തീരുമാനമാണിത്. ഇതിനെ നീതീകരിക്കാനാവില്ല. ഇത്തരം നടപടികള്*ക്കെതിരെ ഞാന്* പോരാടുക തന്നെ ചെയ്യും. എന്നെ അഭിനേത്രിയായി അംഗീകരിക്കുന്ന നിര്*മ്മാതാക്കള്* എന്നെ വിളിച്ചാല്* മതി. ചിലര്*ക്കുവേണ്ടി എന്*റെ സ്വഭാവം മാറ്റാനാകില്ല. ചട്ടക്കാരി എന്ന സിനിമയില്* അഭിനയിക്കാന്* വിസമ്മതിച്ചതിന്*റെ പ്രതികാര നടപടിയാണോ ഈ തീരുമാനമെന്ന് സംശയമുണ്ട്” - നിത്യാ മേനോന്* പ്രതികരിച്ചു.

പ്രമുഖ നിര്*മ്മാതാവ് ആന്റോജോസഫ് നിത്യയെകണ്ട് തന്റെ പുതിയ ചിത്രത്തിന്റെ കഥ പറയാന്* നിത്യ ഇപ്പോള്* അഭിനയിച്ചു കൊണ്ടിരിക്കുന്ന തത്സമയം ഒരു പെണ്*കുട്ടി എന്ന ചിത്രത്തിന്റെ സെറ്റില്* എത്തിയപ്പോള്*, നിത്യ ഇവരെ കാണാന്* കൂട്ടാക്കാതെ നിര്*മ്മാതാവിനെ അപമാനിക്കാന്* ശ്രമിച്ചു എന്ന പരാതിയിലാണ് നിത്യയ്ക്ക് വിലയ്ക്ക് ഏര്*പ്പെടുത്തിയത്.



Keywords: Ban of Nithya, Nithya menon, Anto joseph,thalsamayam oru penkutty,Producers assosition's decision is childish