ബോളിവുഡിലെ കിംങ് ഖാന്* ഷാരൂഖ് മോളിവുഡിലേക്ക്. ഫാദേഴ്*സ് ഡേ എന്ന സിനിമയ്ക്കുവേണ്ടിയാണ് ഖാന്*മലയാളത്തിലേയ്ക്ക്* പ്രവേശിക്കുന്നത്. സിനിമയില്* അഭിനയിക്കുന്നില്ലെങ്കിലും അതിന്റെ ഭാഗമായി തുടരാനാണ് നടന്റെ തീരുമാനം.

കലവൂര്* രവികുമാര്* സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫാദേഴ്*സ് ഡേ. ഇതിന്റെ പ്രമോഷന്* കാമ്പയിനുകളില്* സജീവമായി ഷാരൂഖ് ഉണ്ടാവും. ്ഇതിനുവേണ്ടി തയ്യാറാക്കുന്ന ലഘുചിത്രങ്ങളില്* അഭിനയിക്കാനും നടന് പദ്ധതിയിട്ടുണ്ട്.

ഷാരൂഖിന്റെ പങ്കാളിത്തം ഉറപ്പിക്കുന്നതിനായി മുംബൈയിലെ ഒരു സ്റ്റുഡിയോയില്* വച്ച് കഴിഞ്ഞയാഴ്ച കലവൂര്* രവികുമാര്* നടനുമായി ചര്*ച്ച നടത്തിയിരുന്നു. ചിത്രത്തിന്റെ കഥ രവികുമാര്* കിംഗ് ഖാന് വിശദീകരിച്ചു. കഥ ഇഷ്ടമായ ഷാരുഖ് ചിത്രത്തിന്റെ പ്രൊമോഷണല്* കാമ്പയിനുകളില്* തന്റെ സാന്നിധ്യം ഉറപ്പുനല്*കി. മുമ്പ് ‘ഹരികൃഷ്ണന്*സ്’ എന്ന സിനിമയുടെ പോസ്റ്ററുകളില്* തന്റെ ചിത്രം ഉപയോഗിക്കാന്* ഷാരുഖ് ഖാന്* അനുമതി നല്*കിയിരുന്നു.

ഓസ്*കാര്* ജേതാവ് റസൂല്* പൂക്കുട്ടിയാണ് ചിത്രത്തില്* അഭിനയിക്കുന്ന മറ്റൊരു പ്രമുഖന്*. പൂക്കുട്ടിയായി തന്നെയാണ് പൂക്കുട്ടി പ്രത്യക്ഷപ്പെടുന്നത്.
പുതുമുഖം ഷഹീസ് നായകനാകുന്ന ഫാദേഴ്*സ് ഡേയില്* ലാല്*, രേവതി, വിനീത്, ജഗതി, കെ പി എ സി ലളിത, ശങ്കര്* തുടങ്ങി വന്* താരനിര തന്നെയുണ്ട്. ‘ഒരിടത്തൊരു പുഴയുണ്ട്’ എന്ന മനോഹരമായ സിനിമയ്ക്ക് ശേഷം കലവൂര്* രവികുമാര്* സംവിധാനം ചെയ്യുന്ന ഫാദേഴ്*സ് ഡേയുടെ ചിത്രീകരണം കണ്ണൂരില്* ഈ മാസം അവസാനം തുടങ്ങും.

Keywords: bollywood king, sharukh, shahrukh khan malayalam film, shahrukh khan stills, shahrukh khan galley, shahrukh khan images, shahrukh khan