വിലക്ക് ലംഘിച്ച് ഡ്രൈവിംഗിന് തുനിഞ്ഞിറങ്ങുന്ന വനിതകള്*ക്ക് സൌദി അറേബ്യയില്* കടുത്ത ശിക്ഷ നല്*കുന്നു. ഡ്രൈവിംഗ് വിലക്ക് ലംഘിച്ച ഒരു സ്ത്രീക്ക് ചാട്ട കൊണ്ട് പത്ത് അടി നല്*കാനാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഇതാദ്യമായ ഭരണകൂടം ഇത്ര കടുത്ത ശിക്ഷാനടപടി സ്വീകരിക്കുന്നത്.

വിലക്ക് അവഗണിച്ച് നിരവധി സ്ത്രീകള്* വാഹനവുമായി നിരത്തില്* ഇറങ്ങാറുണ്ടെങ്കിലും ഇവരെ തടഞ്ഞ് നിര്*ത്തി താക്കീത് ചെയ്തുവിടാറായിരുന്നു പതിവ്.

2015-ലെ മുനിസിപ്പല്* തെരഞ്ഞെടുപ്പില്* വനിതകള്*ക്ക് വോട്ടവകാശം നല്*കിക്കൊണ്ടുള്ള അബ്ദുള്ള രാജാവിന്റെ പ്രഖ്യാപനം വന്നതിന് തൊട്ടടുത്ത ദിവസമാണ് ഒരു സ്ത്രീക്ക് ഈ കടുത്ത ശിക്ഷ വിധിച്ചിരിക്കുന്നത്. സ്ത്രീകളുടെ അവകാശങ്ങള്* സംരക്ഷിക്കും എന്ന് ഉറപ്പ് നല്*കിയതിന് ശേഷം ഇത്തരമൊരു നടപടി സ്വീകരിച്ചതിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്.

സ്ത്രീകള്* വാഹനമോടിക്കുന്നതിന് വിലക്കുള്ള ഒരേയൊരു രാജ്യമാണ് സൌദി അറേബ്യ. രാജ്യത്തെ നിയമങ്ങളിലെവിടേയും സ്ത്രീകള്* വാഹനമോടിക്കരുതെന്ന് പറഞ്ഞിട്ടില്ല. പക്ഷേ മതത്തിന്റെയും സംസ്കാരത്തിന്റെ പേരുപറഞ്ഞാണ് ഈ മുസ്ലീം രാജ്യത്തെ സ്ത്രീകള്*ക്ക് ഇത്തരമൊരു വിലക്ക് നേരിടേണ്ടിവരുന്നത്.



Keywords: Saudi Arabia, Muslim country, King Abdhulla,punishment,Saudi woman ,10 lashes for driving car