ഷൊയ്ബ് അക്തറിന്റെ പന്തുകള്* നേരിടാന്* സച്ചിന്* ടെണ്ടുല്*ക്കര്* ഭയപ്പെട്ടിരുന്നുവെന്ന് മുന്* പാക് നായകന്* ഷാഹിദ് അഫ്രീദിയും. അക്തറിന്*റെ ആത്മകഥയിലെ വിവാദ പരാമര്*ശത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അഫ്രീദി.

ഇത് അസാധാരണമായ സംഭവമല്ല. ചിലപ്പോള്* സ്പിന്നര്*മാരെ നേരിടുമ്പോഴും ബാറ്റ്സ്മാന്* സമ്മര്*ദത്തിന് അടിമപ്പെടാറുണ്ടെന്നും അഫ്രീദി പറഞ്ഞു. സച്ചിന്* അക്തറിന്റെ ബൌളുകള്* നേരിടാന്* ഭയപ്പെട്ടിരുന്നു. സച്ചിന്റെ കാലുകള്* വിറക്കുന്നത്, ഫീല്*ഡ് ചെയ്യുമ്പോള്* ഞാന്* ഒരിക്കല്* കണ്ടിട്ടുണ്ട്- അഫ്രീദി പറഞ്ഞു. എന്നാല്* ഏത് മത്സരത്തിലാണെന്ന് ഈ സംഭവമെന്ന് അഫ്രീദി വ്യക്തമാക്കിയില്ല.

സച്ചിന്* ടെണ്ടുല്*ക്കര്*ക്ക്, തന്റെ ബൌളിംഗ് നേരിടാന്* ഭയമാണെന്നായിരുന്നു അക്തറിന്റെ ആത്മകഥയില്* പരാമര്*ശമുണ്ടായിരുന്നത്. സച്ചിനും രാഹുല്* ദ്രാവിഡിനും മത്സരങ്ങള്* ജയിപ്പിക്കാനുളള കഴിവില്ലെന്നും ആത്മകഥയില്* പറഞ്ഞിരുന്നു. ഇത് വിവാദമായതിനെ തുടര്*ന്ന് അക്തര്* വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. സച്ചിന്* ടെണ്ടുല്*ക്കര്* മഹാനായ ക്രിക്കറ്റ് താരമാണെന്നായിരുന്നു അക്തര്* പറഞ്ഞത്. സച്ചിന് തന്നെ പേടിയാണെന്ന് പരാമര്*ശിച്ചിട്ടില്ലെന്നുമാണ് അക്തര്* വിശദീകരിച്ചത്. ഒരു പ്രത്യേക മത്സരത്തിലെ കാര്യമാണ് പുസ്തകത്തില്* പ്രതിപാദിക്കുന്നത്. അന്ന് സച്ചിന്* ടെന്നീസ് എല്*ബോ മൂലം ബുദ്ധിമുട്ടുകയായിരുന്നു. ആ അവസരം മുതലാക്കാനാണ് ശ്രമിച്ചതുമെന്നായിരുന്നു അക്തര്* പറഞ്ഞത്.

അക്തറിന്റെ വിവാദപരാമര്*ശങ്ങള്*ക്ക് പിന്തുണയുമായാണ് ഇപ്പോള്* അഫ്രീദി രംഗത്തെത്തിയിട്ടുള്ളത്. ഇന്ത്യന്* ക്രിക്കറ്റ് ആരാധകരെ പ്രകോപിക്കുന്ന പ്രസ്താവനകള്* അഫ്രീദി മുമ്പും നടത്തിയിട്ടുണ്ട്. ലോകകപ്പ് സെമിഫൈനലില്* ഇന്ത്യയോട് പാകിസ്ഥാന്* പരാജയപ്പെട്ടപ്പോള്* അഫ്രീദി വിവാദപ്രസ്താവനയുമായി രംഗത്തെത്തിയിരുന്നു. നെഗറ്റീവ് സമീപനരീതിയാണ് ഇന്ത്യന്* മാധ്യമങ്ങളുടേത് എന്നായിരുന്നു പരാമര്*ശനം. ഇന്ത്യക്കാര്* വിശാലമനസ്ക്കരല്ല എന്നും അഫ്രീദി പറഞ്ഞിരുന്നു. ഇന്ത്യക്കാര്*ക്ക് ഹൃദയ വിശാലത ഇല്ലായിരുന്നു എങ്കില്* ഇത്രവലിയ നേട്ടം ഉണ്ടാക്കാന്* സാധിക്കില്ലായിരുന്നു എന്ന് ഇന്ത്യന്* സ്പിന്നര്* ഹര്*ഭജന്* സിംഗ് മറുപടി നല്*കുകയും ചെയ്തിരുന്നു.

എന്നാല്*, ഇന്ത്യന്* മാധ്യമങ്ങള്* തന്റെ പ്രസ്താവന വളച്ചൊടിക്കുകയായിരുന്നു എന്നാണ് അഫ്രീദി ഇതേകുറിച്ച് പ്രതികരിച്ചത്. താന്* ഇന്ത്യക്കെതിരല്ലെന്നും ഒരു വിഭാഗം മാധ്യമങ്ങള്* ദോഷങ്ങള്* മാത്രം കാണുന്നവരാണെന്നും അഫ്രീദി പിന്നീട് പറഞ്ഞിരുന്നു.


Keywords: Sachin Tendulkar,autobiography,Indian spinner, Harbhajan Singh,Shahid Afridi,Shoib Akthar,Rahul dravid,Tendulkar was scared of Shoaib's pace,Afridi