മലയാളി താരങ്ങളായ അസിനും നയന്**താരയും ഇന്ത്യ മുഴുവന്* അറിയപ്പെടുന്ന താരങ്ങളായത് പോലും താനും ഒരുദിവസം ‘വിലപിടിച്ച’ താ*രമായി മാറുമെന്ന് അനന്യ. ‘എങ്കേയും എപ്പോതും’ എന്ന തന്റെ പുതിയ സിനിമയെ പറ്റി മാധ്യമ പ്രവര്*ത്തകരോട് സംസാരിക്കുകയായിരുന്നു അനന്യ. പുതുമുഖ സംവിധായകനായ ശരവണന്റെ ‘എങ്കേയും എപ്പോതും’ എന്ന സിനിമ മികച്ച അഭിപ്രായം നേടിക്കൊണ്ട് തമിഴ്നാട്ടില്* മുന്നേറിക്കൊണ്ടിരിക്കുകയാണ്.

“താരത്തെ സൃഷ്ടിക്കുന്നത് സം*വിധായകനാണ്. ‘എങ്കേയും എപ്പോഴും’ എന്ന സിനിമയില്* ശരവണന്* സാര്* എന്നെ നന്നായി ഉപയോഗപ്പെടുത്തി. വളരെ നല്ല അഭിപ്രായമാണ് എന്റെ കഥാപാത്രത്തെ പറ്റി പ്രേക്ഷകരില്* നിന്ന് എനിക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്. അസിന്*, നയന്**താരാ എന്നീ താരങ്ങളെ പോലെ ഞാന്* മാറുമെന്നാണ് പ്രേക്ഷകര്* പറയുന്നത്. ശരവണന്* സാറിനെ പോലുള്ള സം*വിധായകരുടെ സിനിമകള്* എനിക്ക് വീണ്ടും വീണ്ടും ലഭിച്ചാല്* ഞാനും ഒരുനാള്* വിലപിടിച്ച താരമാകും” - അസിന്* പറയുന്നു.

‘പൈ ബ്രദേഴ്സ്’ എന്ന മലയാളം സിനിമയില്* ബാലതാരമായിട്ടാണ് അനന്യ അഭിനയം തുടങ്ങുന്നത്. ‘പോസറ്റീവ്’ എന്ന മലയാളം സിനിമയില്* നല്ലൊരു റോള്* ചെയ്തുകൊണ്ട് നായികനടി ആയി. തുടര്*ന്ന് ‘നാടോടികള്*’ എന്ന തമിഴ് സിനിമയിലൂടെ അനന്യ പ്രശസ്തയാവുകയായിരുന്നു. ശിക്കാര്* എന്ന സിനിമയിലെ അനന്യയുടെ പ്രകടനം കണ്ട് ‘മലയാളത്തിന്റെ വിജയശാന്തി’ എന്നാണ് സാക്ഷാല്* മോഹന്*ലാല്* ഈ നടിയെ വിശേഷിപ്പിച്ചത്.

കന്നഡയും തെലുങ്കുമടക്കം എല്ലാ തെന്നിന്ത്യന്* ഭാഷകളിലും അഭിനയിച്ചിട്ടുള്ള അനന്യയിപ്പോള്* എട്ട് പടങ്ങളില്* കരാറായിട്ടുണ്ട്. അനന്യയുടെ ഏറ്റവും പുതിയ സിനിമകളായ “ഡോക്*ടര്* ലവ്”, “എങ്കേയും എപ്പോതും” എന്നീ സിനിമകള്* വന്* ഹിറ്റുകളായി മാറിയതോടെ അസിന്*, നയന്**താര റേഞ്ചിലേക്ക് കുതിക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ യുവതാരം.


Keywords: Nayantara,Doctor Love, Enkeyum Eppothum, Naadodikal,Positive, Pai Brothers, Shikar, Ananya aims to be Asin ,Nayans