രാജസ്ഥാനെ തകര്*ത്ത് ഇറാനി ട്രോഫി റെസ്റ്റ് ഓഫ് ഇന്ത്യ സ്വന്തമാക്കി. രഞ്ജി ട്രോഫി ജേതാക്കളായ രാജസ്ഥാനെ 404 റണ്*സിനാണ് റെസ്റ്റ് ഓഫ് ഇന്ത്യ പരാജയപ്പെടുത്തിയത്.

റെസ്റ്റ് ഓഫ് ഇന്ത്യ ഉയര്*ത്തിയ 618 റണ്*സിന്റെ വിജയലക്*ഷ്യം പിന്തുടര്*ന്ന രാജസ്ഥാന്* 213 റണ്*സിന് പുറത്തായി. സ്കോര്*: റെസ്റ്റ് ഓഫ് ഇന്ത്യ- 663, രണ്ടിന് 354. രാജസ്ഥാന്* 400, 213.

അറുപത് റണ്*സിന് നാലു വിക്കറ്റ് വീഴ്ത്തിയ ഇടങ്കയ്യന്* സ്പിന്നര്* പ്രഗ്യാന്* ഓജയാണ് അവസാനദിനം രാജസ്ഥാനെ തകര്*ത്തെറിഞ്ഞത്. മീഡിയം പേസര്* ഉമേഷ് യാദവും ലെഗ് സ്പിന്നര്* രാഹുല്* ശര്*മയും രണ്ടു വിക്കറ്റ് വീതവും മീഡിയം പേസര്*മാരായ വിനയ്കുമാറും വരുണ്* ആരോണും ഓരോ വിക്കറ്റും വീഴ്ത്തി. ആദ്യ ഇന്നിംഗ്സില്* ഓജ അഞ്ചു വിക്കറ്റ് വീഴ്ത്തിയിരുന്നുKeywords: Rest of India, medium pesar, Umesh Yadav, leg spinner, Rahul Sharma, lefthand spinner, Prgyan Oaja, Varun Aaron, Vinaykumar,Rest of India win Irani Cup