മുംബൈ ഇന്ത്യന്*സിന് ചാമ്പ്യന്*സ് ട്വന്റി 20 ക്രിക്കറ്റ് കിരീടം. ബാംഗ്ലൂര്* റോയല്* ചലഞ്ചേഴ്സിന് 31 റണ്*സിന് പരാജയപ്പെടുത്തിയാണ് മുംബൈ ജേതാക്കളായത്. മുംബൈ ഉയര്*ത്തിയ 140 റണ്*സിന്റെ വിജയലക്*ഷ്യം പിന്തുടര്*ന്ന ബാംഗ്ലൂര്* 19.2 ഓവറില്* 108 റണ്*സിന് പുറത്തായി.

ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്*സ് അവസാന ഓവറിലെ അവസാന പന്തില്* 139 റണ്*സിന് പുറത്തായി. 41 റണ്*സ് എടുത്ത് പുറത്താകാതെ നിന്ന ഫ്രാങ്ക്ലിന്* ആണ് മുംബൈ ബാറ്റിംഗ് നിരയില്* തിളങ്ങിയത്. യാദവ് 24ഉം റായുഡു 22ഉം റണ്*സ് എടുത്തു.

മറുപടി ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂ*രിന് ദില്**ഷന്* ഭേദപ്പെട്ട തുടക്കം നല്*കിയപ്പോള്* ഗെയ്*ലിന് പ്രതീക്ഷത് പോലെ ഫോമിലെത്താനായില്ല. ദില്**ഷന്* 27 റണ്*സ് എടുത്തു. ഗെയ്*ല്* അഞ്ച് റണ്*സെടുത്ത് പുറത്തായി. കോഹ്*ലി 11ഉം അഗര്*വാള്* 14ഉം തിവാരി 17ഉം റണ്*സ് എടുത്ത് പുറത്തായി. മുംബൈക്ക് വേണ്ടി ഹര്*ഭജന്* മൂന്നും മലിംഗ രണ്ട് വിക്കറ്റുകള്* സ്വന്തമാക്കി.


Keywords:Mumbai Indians,Dilshan,Yadhav,Rayidu, Royal challangers,Frankin,
Mumbai Indians the masters as challenge fizzles