ലക്ഷമല്ല, കോടിക്കണക്കിന് രൂപ തന്നാലും പരസ്യചിത്രങ്ങളില്* അഭിനയിക്കില്ലെന്ന് തമിഴകത്തിലെ സൂപ്പര്*സ്റ്റാറുകളായ രജനീകാന്തും കമലാഹാസനും വീണ്ടും വ്യക്തമാക്കി. നാഷണല്* ബ്രാന്*ഡുകളും ഇന്റര്*നാഷണല്* ബ്രാന്*ഡുകളും രജനീകാന്ത്, കമലാഹാസന്* എന്നിവരുടെ വീടുകള്*ക്ക് മുമ്പില്* കാത്തുകെട്ടിക്കിടക്കാന്* തുടങ്ങി കാലങ്ങളായി. എന്നാല്* ഇവരെ കാണാന്* പോലും ഇരുവരും കൂട്ടാക്കിയിട്ടില്ല.

പഴയ കാലത്തെല്ലാം പരസ്യചിത്രങ്ങളില്* അഭിനയിച്ചിരുന്നത് മോഡലുകളായിരുന്നു. ഈ കാലം ഇപ്പോള്* മാറിക്കഴിഞ്ഞിരിക്കുന്നു. പരസ്യചിത്രങ്ങളില്* അഭിനയിക്കാന്* ഇപ്പോള്* കമ്പനികള്*ക്ക് വേണ്ടത് ജനപ്രീതിയുള്ള സിനിമാ താരങ്ങളെയാണ്. സൂപ്പര്* താരങ്ങളെ ലഭിക്കാന്* എത്ര പൈസ വേണമെങ്കിലും എറിയാന്* കമ്പനികള്* തയ്യാറാണ്.

അമിതാഭ് ബച്ചന്*, ഷാരൂഖ് ഖാന്*, സൂര്യ, വിക്രം തൊട്ട് നമ്മുടെ സൂപ്പര്* താരങ്ങളായ മമ്മൂട്ടി, മോഹന്*ലാല്*, പൃഥ്വിരാജ്, ജയറാം എന്നിവര്* വരെ പരസ്യചിത്ര മോഹങ്ങളില്* വീണ് പോയവരാണ്. മദ്യക്കമ്പനിയുടെ പരസ്യത്തില്* അഭിനയിച്ചതിന് സുകുമാര്* അഴീക്കോടില്* നിന്ന് മോഹന്*ലാലിന് വേണ്ടത് കിട്ടിയിരുന്നു.

തങ്ങളെ സമീപിക്കുന്ന കമ്പനികളും സ്ഥാപനങ്ങളും എത്രത്തോളം വിശ്വാസ്യത ഉള്ളവയാണെന്ന് പലപ്പോഴും താരങ്ങള്* നോക്കാറില്ല. അവര്*ക്ക് വേണ്ടത് പൈസ മാത്രം. നൂറുകണക്കിന് ആളുകളെ പറ്റിച്ച ‘ആപ്പിള്* എ ഡേ’ കണ്*സ്ട്രക്ഷന്* കമ്പനിക്ക് വേണ്ടി ഗായിക ചിത്ര പരസ്യത്തില്* അഭിനയിച്ചതും മണി ചെയിന്* കമ്പനിയായ നാനോ എക്സലിന് വേണ്ടി പ്രശസ്ത അവതാരക രഞ്ജിനി ഹരിദാസ് പ്രത്യക്ഷപ്പെട്ടതും പുലിവാല്* പിടിച്ചതും വായനക്കാര്* ഓര്*ക്കുന്നുണ്ടാകണം.

എന്തായാലും അറിയാത്ത കമ്പനികളെ പ്രതിനിധീകരിക്കാന്* കിട്ടുന്ന പൈസ വേണ്ടെന്ന് രജനീകാന്തും കമലും തീരുമാനിച്ചിരിക്കുന്നത് പ്രശംസനീയമായ കാര്യമാണെന്ന് പറയാതെ വയ്യ. സമൂഹത്തോടുള്ള അവരുടെ ഉത്തരവാദിത്തമാണ് ഇത് തെളിയിക്കുന്നത്. മമ്മൂട്ടി, മോഹന്*ലാല്*, പൃഥ്വിരാജ് എന്നിവര്* ഇതൊക്കെ വായിക്കുന്നുണ്ടാകുമോ ആവോ?!


Keywords:sharukh khan,apple day, surya,nano excel, vikram,international brand,national brand,rajani kanth, kamalhassan,ranjini haridas, k s chithra, mammootty, mohanlal, prithviraj,Rajani and Kamal are not for ads