കാലത്തിനൊത്ത് പുതുക്കി ആവേശമാകാന്* ഹോക്കിയും ഒരുങ്ങിക്കഴിഞ്ഞു. കുട്ടിക്രിക്കറ്റിനും സെവന്*സ് ഫുട്ബോളിനുമൊക്കെ പിന്നാലെ ഹോക്കിയും വേഗതയും ആക്രമണവും മുഖമുദ്രയാക്കി ചെറുപ്പമാകുകയാണ്. നയന്*സ് എന്ന പേരിലാണ് ഹോക്കി ആവേശമാകാനെത്തുന്നത്.

ഒമ്പതംഗ ടീമുകള്* തമ്മിലുള്ള മത്സരമാണ് ഇത്. ഹോക്കി ഓസ്ട്രേലിയയും ലാന്*കൊ ഇന്*ഫ്രാടെക് ലിമിറ്റഡും ചേര്*ന്ന് രൂപം കൊടുത്ത ഈ നയന്*സ് ഹോക്കിയുടെ അരങ്ങേറ്റം പെര്*ത്തിലാണ്. ഒക്ടോബര്* 20 മുതല്* 23 വരെ നടക്കാനിരിക്കുന്ന നയന്*സ് മത്സരങ്ങള്*ക്ക് ഇന്*റര്*നാഷനല്* ഹോക്കി ഫെഡറേഷന്*റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഓസ്ട്രേലിയ, ഇന്ത്യ, പാക്കിസ്ഥാന്*, ന്യൂസിലന്*ഡ് എന്നീ ടീമുകള്* പുരുഷ വിഭാഗത്തിലും ഇന്ത്യ, ഓസ്ട്രേലിയ, മലേഷ്യ ടീമുകള്* വനിതാ വിഭാഗത്തിലും ഏറ്റുമുട്ടും.

ഇന്ത്യയുടെ മുന്*പരിശീലകനും ഇപ്പോള്* ഓസീസ് പരിശീലകനുമായ റിക് ചാള്*സ്വര്*ത്താണ് പുതിയ ഹോക്കി രൂപത്തിന്റെ ഉപജ്ഞാതാവ്. ആകെ 30 മിനിറ്റ് മാത്രമാണ് മത്സരമുണ്ടാകുക. 35 മിനിറ്റ് വീതമുള്ള ഇടവേളകള്*ക്ക് പകരം 15 മിനിറ്റ് വീതമുള്ള ഇടവേളകളും പരിധിയില്ലാത്ത സബ്സ്റ്റിറ്റ്യൂഷന് എന്നിവയും ഹോക്കി നയന്**സിന്റെ പ്രത്യേകതകളാണ്.


Keywords:Lanco Infratec limited, Nayans hockey,Oasis,Rick Charlsworth,sevens football,International hockey federation,Super Series Hockey 9s to be played in a new format