ഇംഗ്ലണ്ടില്* നിന്ന് അപമാനഭാരത്താല്* മടങ്ങിയ ഇന്ത്യയ്ക്ക് തകര്*പ്പന്* വിജയം. ഇംഗ്ലണ്ടിനോട് പ്രതികാരം ചെയ്യാനുറച്ച ഇന്ത്യന്* ടീമിനെയാണ് ഹൈദരാബാദില്* കാണാന്* സാധിച്ചത്. പരമ്പരയിലെ ഒന്നാം ഏകദിനത്തില്* ഇന്ത്യ 126 റണ്*സിന് ഇംഗ്ലണ്ടിനെ തറപറ്റിച്ചു. ക്യാപ്റ്റന്* മഹേന്ദ്രസിംഗ് ധോണിയാണ് കളിയിലെ കേമന്*.

ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. 300 റണ്*സ് ആണ് ഇന്ത്യ അടിച്ചുകൂട്ടിയത്. ധോനിയുടെയും സുരേഷ് റെയ്നയുടെയും പ്രകടനങ്ങളാണ് ഇന്ത്യക്ക് തുണയായത്. 70 പന്തില്* 10 ബൗണ്ടറിയും ഒരു സിക്*സറുമുള്*പ്പെടെ 87 റണ്*സെടുത്ത ധോണി പുറത്താവാതെ നിന്നു. ധോണിയുടെ തുടരെയുള്ള നാലാമത്തെ അര്*ധസെഞ്ച്വറിയാണിത്. 55 പന്തില്* നിന്ന് അഞ്ച് ബൗണ്ടറിയും രണ്ടു സിക്*സറും ഉള്*പ്പെടെ 61 റണ്*സാണ് സുരേഷ് റെയ്ന സംഭാവന ചെയ്തത്. സ്പിന്നര്*മാരായ രവീന്ദ്ര ജഡേജയും രവിചന്ദ്രന്* അശ്വിനും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവച്ചു.

ഇംഗ്ലണ്ടിനെ വിറപ്പിക്കുന്ന പ്രകടനമാണ് ഇന്ത്യന്* സ്പിന്നര്*മാര്* നടത്തിയത്. ഒരു ഘട്ടത്തില്* ഏഴിന് 134 എന്ന നിലയിലേക്ക് ഇംഗ്ലണ്ട് തകര്*ന്നടിഞ്ഞു. 63 പന്തില്* നിന്ന് 60 റണ്*സെടുത്ത് ക്യാപ്റ്റന്* അലസ്റ്റര്* കുക്ക് ഇംഗ്ലണ്ടിന് പ്രതീക്ഷ നല്*കിയെങ്കിലും രവീന്ദ്ര ജഡേജ അത് തകര്*ത്തു.


Keywords:Indian Captain, M S Dhoni, Suresh Raina, Spinners, Raveendra Jadeja, Ravichadran Aswin, Captain Alex Cook,Oneday match, cricket news, sports news