ഇപ്പോള്* നടക്കുന്ന ഇന്ത്യ - ഇംഗ്ലണ്ട് പരമ്പരയെ പ്രതികാര പരമ്പരയെന്ന് വിശേഷിപ്പിക്കേണ്ടതില്ലെന്ന് ക്യാപ്ടന്* മഹേന്ദ്രസിംഗ് ധോണി. ഇംഗ്ലണ്ടിനെതിരായ ആദ്യ കളിയില്* കൂറ്റന്* വിജയം നേടിയതിന്*റെ സന്തോഷത്തോടെയാണ് ധോണി സംസാരിക്കുന്നത്.

പ്രതികാരം എന്ന പദം വളരെ ശക്തമായ ഒന്നാണെന്ന് ഞാന്* വിശ്വസിക്കുന്നു. നിങ്ങള്* ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം നിരീക്ഷിച്ചാല്*, പ്രത്യേകിച്ചും അവസാന മത്സരങ്ങളില്* ഇന്ത്യ നന്നായി കളിച്ചിട്ടുണ്ട്. അവിചാരിതമായെത്തിയ മഴയും മറ്റ് ചില പ്രശ്നങ്ങളുമാണ് അവിടെ ഇന്ത്യയ്ക്ക് വില്ലനായത് - ധോണി അഭിപ്രായപ്പെട്ടു.

വെള്ളിയാഴ്ച ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്* 126 റണ്*സിനാണ് ഇന്ത്യ അവരെ തകര്*ത്തത്. ഈ പരമ്പര നമ്മുടെ യുവ കളിക്കാര്*ക്ക് ഗുണം ചെയ്യുന്നതാണ്. ഏറെ നാളുകള്*ക്ക് ശേഷം ഇപ്പോള്* നേടിയ വിജയത്തിന് പ്രാധാന്യമുണ്ട്. തുടര്*ച്ചയായി പരാജയപ്പെട്ടുകൊണ്ടിരുന്നാല്* നമുക്ക് കളി ആസ്വദിക്കാന്* കഴിയില്ല - ധോണി വ്യക്തമാക്കി.

ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്* 87 റണ്*സെടുത്ത് ധോണി തന്നെയാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. തന്*റെ കരിയറിലെ മികച്ച ഒരു ഇന്നിംഗ്സായാണ് ധോണി അതിനെ കാണുന്നത്.

എന്*റെ പ്രകടനത്തെ വിലയിരുത്തുന്നതിലൊന്നും ഞാന്* വിശ്വസിക്കുന്നില്ല. എന്നാല്*, ഇംഗ്ലണ്ടിനെതിരായ എന്*റെ ബാറ്റിംഗ് ഒരു പ്രധാനപ്പെട്ട കാര്യമായി കരുതുന്നു. - ധോണി വ്യക്തമാക്കി.


Keywrds: Oneday cricket match, sports news, cricket news, cricket match, Innings,It is not About Revenge,M S Dhoni