ഭാര്യയെ വിട്ടുപിരിഞ്ഞതില്* പിന്നെ പ്രഭുദേവയ്ക്ക് കാലക്കേടാണ്. എടുക്കുന്ന സിനിമകള്* എട്ടുനിലയില്* പൊട്ടുകയാണ്. അടുത്തിടെ പുറത്തിറങ്ങിയ ‘വെടി’ നനഞ്ഞ പടക്കം പോലും അല്ലാതെ ചീറ്റിപ്പോയി. എല്ലാം ഭാര്യ റംലത്തിന്റെയും മക്കളുടെയും ശാപമാണെന്നാണ് പ്രഭുദേവയുടെ അഭ്യുദയകാംക്ഷികള്* കരുതുന്നത്. പ്രഭുദേവയ്ക്കും ഇതേ അഭിപ്രായം തന്നെ. അതിനാലാണ്, വിവാഹമോചനം നടന്നുവെങ്കിലും, റംലത്തുമായി പ്രഭുദേവ ‘കോമ്പ്രമൈസ്’ ചെയ്ത് കളഞ്ഞത്!

വലിയൊരു തുകയും സ്വത്തുക്കളും കൊടുത്താണ് റംലത്തിനെ പ്രഭുദേവ വിവാഹമോചനത്തിന് സമ്മതിപ്പിച്ചത്. തുടര്*ന്ന് നയന്**താരയും പ്രഭുദേവയും മുംബൈയില്* താമസിച്ച് വരികയായിരുന്നു. തുടര്*ച്ചയായി പ്രൊഫഷണല്* പരാജയങ്ങള്* ഏറ്റുവാങ്ങേണ്ടി വന്നപ്പോള്* പ്രഭുദേവ മാറിച്ചിന്തിച്ചു. തുടര്*ന്ന് നയന്**താരയെ അറിയിക്കാത മുന്* ഭാര്യയായ റം*ലത്തിനെയും മക്കളെയും പതിവായി പ്രഭുദേവ സന്ദര്*ശിച്ച് പോന്നു.

ഈയടുത്ത ദിവസമാണ് ഇക്കാര്യം നയന്**താരയുടെ കാതുകളില്* എത്തിയത്. ഭര്*ത്താവ് പ്രൊഫഷണല്* കാര്യങ്ങള്*ക്കാണ് മുംബൈയില്* നിന്ന് ചെന്നൈയിലേക്ക് അടിക്കടി പറക്കുന്നത് എന്നായിരുന്നു നയന്**താര കരുതിയിരുന്നത്. എന്നാല്* പ്രഭുദേവയുടെ ‘ഡബിള്* ഗെയിം’ അറിഞ്ഞതോടെ ദുര്*ഗയായി മാറിയ നയന്**താര മുംബൈയിലെ വീടുവിട്ട് ആരോടും ഒന്നും പറയാതെ കേരളത്തിലേക്ക് പറന്നു.

വിവരമറിഞ്ഞ് പ്രഭുദേവ ഉടന്* തന്നെ കേരളത്തിലുള്ള നയന്**താരയുടെ വീട്ടില്* എത്തിയെങ്കിലും പ്രഭുദേവയെ കാണാന്* പോലും നയന്**താര സമ്മതിച്ചില്ല. ഏകദേശം രണ്ട് മണിക്കൂര്* നേരം നയന്**താരയുടെ വീടിന് മുമ്പില്* പ്രഭുദേവ കാത്തുകെട്ടി, കാറില്* ഇരുന്നുവെങ്കിലും പ്രയോജനമൊന്നും ഉണ്ടായില്ല. അവസാനം നിരാശനായി പ്രഭുദേവ ചെന്നൈയിലേക്ക് പോയി. നയന്**താരയുടെ പഴയ കാമുകനായ ചിമ്പുവടക്കം പലരും ഉപദേശിച്ചെങ്കിലും സ്വന്തം ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച തനിക്ക് ഇതുതന്നെ കിട്ടണം എന്നാണെത്രെ പ്രഭുദേവ ഇപ്പോള്* ചിന്തിക്കുന്നത്.