ഐ സി സിയുടെ പുത്തന്* കളി നിയമങ്ങള്* ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്* പ്രാബല്യത്തില്* വന്നിരുന്നു. എന്നാല്* പുതിയ നിയമങ്ങള്* ആശയകുഴപ്പം ഉണ്ടാക്കുന്നതായി ഇന്ത്യയുടെ മധ്യനിര ബാസ്റ്റ്സ്മാന്* വിരാട് കോലി അഭിപ്രായപ്പെട്ടു.

ഫീല്*ഡിംഗിന് തടസ്സം നിന്നാല്* ബാസ്റ്റ്മാനെ പുറത്താക്കാം എന്ന നിയമം ശുദ്ധ അസംബദ്ധമാണെന്നും കോലി പറഞ്ഞു. ഈ നിയമം എങ്ങനെ നടപ്പാക്കണമെന്ന് ആര്*ക്കും അറിയില്ലെന്നും കോലി കൂട്ടിച്ചേര്*ത്തു.

അതേസമയം, പുതിയ നിയമങ്ങളില്* ചിലത് നല്ലതാണെന്നും കോലി പറഞ്ഞു. വരാനിരിക്കുന്ന മത്സരങ്ങളിലൂടെ ഇതേക്കുറിച്ചുള്ള ആശയക്കുഴപ്പം നീങ്ങുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

പരമ്പരയിലെ രണ്ടാം മത്സരം തിങ്കളാഴ്ച ഡല്*ഹിയില്* നടക്കും. ഹൈദരാബാദില്* നടന്ന ഒന്നാം മത്സരത്തില്* ഇന്ത്യ 126 റണ്*സിന് വിജയിച്ചിരുന്നു.Keywords: Batsman, feilding, sports news, cricket news,Veerad Kohli,ICC, India-England,oneday cricket match,New odi Rules Confusing for Now, Says Kohli