Results 1 to 2 of 2

Thread: പണക്കൊതിയനായ ആസിഫ് അലി

  1. #1
    Join Date
    Nov 2009
    Posts
    76,596

    Default പണക്കൊതിയനായ ആസിഫ് അലി


    പൃഥ്വിരാജിന്*റെ ‘ഇന്ത്യന്* റുപ്പി’ വന്* ഹിറ്റായി മാറുകയാണ്. രഞ്ജിത് സംവിധാനം ചെയ്ത ഈ സിനിമയിലൂടെ പൃഥ്വി എന്ന നടന്* തീര്*ത്തും വ്യത്യസ്തമായ ഒരു അഭിനയതലം പ്രേക്ഷകര്*ക്ക് മുന്നില്* അവതരിപ്പിക്കുന്നു. പൃഥ്വിയോട് എതിര്*പ്പുള്ള പ്രേക്ഷകര്* പോലും അറിയാതെ കൈയടിച്ചുപോകുന്ന നിരവധി രംഗങ്ങള്* ഇന്ത്യന്* റുപ്പിയിലുണ്ട്.

    പണം ഉണ്ടാക്കാനായി ഏതറ്റം വരെയും പോകുന്ന ‘ജെ പി’ എന്ന കഥാപത്രത്തെയാണ് പൃഥ്വിരാജ് ഈ സിനിമയില്* അവതരിപ്പിക്കുന്നത്. പുതിയ വാര്*ത്ത, പൃഥ്വിരാജിന്*റെ പാത പിന്തുടര്*ന്ന് പണക്കൊതിയനായ കഥാപാത്രമായി ആസിഫ് അലിയും ഒരു ചിത്രത്തില്* അഭിനയിക്കുന്നു എന്നതാണ്.

    എങ്ങനെയും പണമുണ്ടാക്കണമെന്ന് തീരുമാനിച്ച് ചില അപകടകരമായ കളികള്* നടത്തുന്ന കഥാപാത്രമായി ആസിഫ് അഭിനയിക്കുന്നത് ‘കുമാരസംഭവം ലൈവ്’ എന്ന ചിത്രത്തിലാണ്. ഷൈജു അന്തിക്കാട് സംവിധാനം ചെയ്യുന്ന ഈ സിനിമയില്* ശ്രീനിവാസന്* പണക്കാരനായി അഭിനയിക്കുന്നു.

    ഇന്ത്യന്* റുപ്പിയില്* അതിഥിവേഷത്തില്* ആസിഫ് അലി പ്രത്യക്ഷപ്പെട്ടിരുന്നു. പണമുണ്ടാക്കാനായി റിയല്* എസ്റ്റേറ്റ് ബ്രോക്കാറാകുന്ന ചെറുപ്പക്കാരനായാണ് ഇന്ത്യന്* റുപ്പിയിലും ആസിഫ് അഭിനയിച്ചത്. ട്രാഫിക്കിന് ശേഷം ആസിഫ് അലിയും ശ്രീനിവാസനും ഒന്നിക്കുമ്പോള്* ‘കുമാരസംഭവം ലൈവ്’ ഒരു ഹിറ്റ് ചിത്രമാകുമെന്ന് പ്രതീക്ഷിക്കാം.



    Keywords: Prithviraj, Kumara sambhavam live, Shyju Anthikad, Sreenivasan, Indian Rupee,Traffic, Mega hit ,Asif ali in Kumara Sambhavam





  2. #2
    Join Date
    Oct 2011
    Location
    Sydney, Haripad
    Posts
    2

    Default

    Best of luckinu sesham Asifinu ithoru Superhit aavatte ennu aasamsikkunnu.

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •