പ്രശസ്ത നടിയും സം*വിധായകന്* പ്രിയദര്*ശന്റെ ഭാര്യയുമായ ലിസിയോട് പിതാവിന് ചെലവിന് നല്**കാന്* എറണാകുളം ജില്ലാ കലക്ടര്* പിഐ ഷെയ്ഖ് പരീത് ഉത്തരവിട്ടു. ദരിദ്രനായ തനിക്ക് ചെലവിന് നല്**കാതെ ലിസി ചെന്നൈയില്* സസുഖം വാഴുകയാണെന്ന് പിതാവ് മാലിപ്പാറ സ്വദേശി എന്*ഡി വര്*ക്കിയെന്ന പാപ്പച്ചന്* (65) അപ്പലേറ്റ് ട്രൈബ്യൂണലില്* സമര്*പ്പിച്ച അപ്പീല്* പരിഗണിച്ചാണ് കലക്ടറുടെ നടപടി.

പ്രതിമാസം 5500 രൂപ വച്ച് ലിസി പിതാവിന് നല്*കണമെന്ന് കോടതി ഉത്തരവ് ഉണ്ടെങ്കിലും കാലിന്* സ്വാധീനമില്ലാതെ നിര്*ധനനായി കഴിയുന്ന തനിക്ക്* ഇതുവരെയും ഒരു നയാപൈസ നല്**കാന്* ലിസി തയ്യാറായില്ല എന്ന് വര്*ക്കി പറയുന്നു. തുടര്*ന്നാണ് വര്*ക്കി അപ്പലേറ്റ് ട്രൈബ്യൂണലിനെ സമീപിച്ചത്. കേരളത്തില്* ആയിരുന്നപ്പോള്* ലിസി തന്റെ കാര്യം അന്വേഷിച്ചിരുന്നുവെന്നും എന്നാല്* പിന്നീട്* ചെന്നൈയിലേക്ക്* താമസം മാറ്റിയപ്പോള്* തന്നെ സംരക്ഷിക്കുകയോ സഹായിക്കുകയോ ചെയ്*തില്ല എന്നും പരാതിയില്* പറയുന്നു.

ട്രൈബ്യൂണല്* ലിസിക്ക് നോട്ടീസ് അയച്ചെങ്കിലും ഹാജരായില്ല. ഇപ്പോള്* 5500 രൂപയെന്നത് പ്രതിമാസം 10,000 രൂപയാക്കി ഉയര്*ത്തിയാണ് ജില്ല കലക്ടര്* ഉത്തരവിട്ടിരിയ്ക്കുന്നത്. 2004-ല്* കുടുംബ കോടതിയിലും 2008- മനുഷ്യാവകാശ കമ്മീഷനിലും വര്*ക്കി പരാതി നല്**കിയിരുന്നു.

മലയാളം, തമിഴ്, തെലുങ്ക് സിനിമാരംഗത്ത് പ്രശസ്തയായ ലിസിയുടെ ജന്മനാട് കൊച്ചിയിലെ പൂക്കാട്ടുപടിയാണ്. എറണാകുളം സെന്റ് തെരാസാസ് കോളേജിലാണ് പഠിച്ചത്. എണ്**പതുകളുടെ ആരംഭകാലത്താണ് ലിസി സിനിമയില്* വരുന്നത്. സംവിധായകന്* പ്രിയദര്*ശനും ലിസിയും തമ്മിലുള്ള പ്രണയം 1990-ല്* വിവാഹത്തില്* കലാശിച്ചു.

വിവാഹശേഷം ലക്ഷ്മി എന്ന പേര് സ്വീകരിച്ച ലിസി ആര്യസമാജം എന്ന ഹിന്ദുമതം സ്വീകരിക്കുകയും ചെയ്തു. കല്യാണി, സിദ്ധാര്*ത്ഥ് എന്നിങ്ങനെ രണ്ട് മക്കളാണ് ലിസി - പ്രിയദര്*ശന്* ദമ്പതികള്*ക്ക് ഉള്ളത്. ചെന്നൈയില്* അത്യാഡം*ബരപൂര്**വം കഴിയുന്ന ലിസി സ്വന്തം പിതാവിനെ മറന്ന കാര്യം ഞെട്ടലോടെയാണ് പുറം*ലോകം അറിഞ്ഞത്.


Keywords: Priyadharshan, director, Kalyanni, siddharth,Appalete tribubnal,collector,P I Shaikh Pareeth,Actress Lizy Forgets her Poor Father