ചില മലയാളി താരങ്ങള്*ക്ക് ഭാഗ്യം കൊണ്ടുവരുന്നത് തമിഴകമാണ്. യൂണിവേഴ്സല്* സ്റ്റാര്* മോഹന്*ലാലിന് മുന്നൂറ്* മലയാളം സിനിമകള്* ക്രെഡിറ്റിലുണ്ടെങ്കിലും ‘ഇരുവര്*’ കൂടുതല്* സ്പെഷ്യലായ ഒന്നല്ലേ? അമല പോളിന് ‘മൈന’ കിട്ടിയതോടെ ജാതകം തന്നെ മാറിപ്പോയി. നയന്**താരയ്ക്കും അസിനും ഭാഗ്യം കൊണ്ടുവന്നത് തമിഴകമല്ലേ?

‘കുഞ്ഞിമാളു’വായി മലയാളത്തില്* അരങ്ങേറിയ അര്*ച്ചന കവി എന്ന യുവനടിക്ക് പിന്നീട് ‘മമ്മി ആന്*റ് മീ’യിലെ ജ്യുവല്* മാത്രമാണ് എടുത്തുപറയാനുള്ള ഒരു കഥാപാത്രം. കുറേ സിനിമകളില്* അഭിനയിച്ചെങ്കിലും അര്*ച്ചനയ്ക്ക് കരുത്തുള്ള വേഷങ്ങള്*, ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങളെ മലയാളം നല്*കിയില്ല.

തമിഴകം അര്*ച്ചന കവിക്കും ഭാഗ്യം കൊണ്ടുവരികയാണ്. വെയില്*, അങ്ങാടിത്തെരു എന്നീ സിനിമകള്*ക്ക് ശേഷം വസന്തബാലന്* സംവിധാനം ചെയ്യുന്ന ‘അരവാന്*’ എന്ന ചിത്രത്തില്* അര്*ച്ചനയാണ് നായിക. ആദി നായകനാകുന്ന ഈ ചിത്രം ഒരു ചരിത്ര സിനിമയാണ്. ‘ചിമിട്ടി’ എന്നാണ് അര്*ച്ചന അവതരിപ്പിക്കുന്ന കഥാപാത്രത്തിന്*റെ പേര്.

വളരെ ബോള്*ഡും അഗ്രസീവുമായ കഥാപാത്രമാണ് ചിമിട്ടി. തന്*റെ ചുറ്റുമുള്ളവരെയെല്ലാം ഭരിച്ചുനടക്കുന്നവള്*. അരവാനില്* നിറഞ്ഞുനില്*ക്കുന്ന ഈ കഥാപാത്രത്തിലൂടെ അര്*ച്ചന കോളിവുഡിന് പ്രിയപ്പെട്ട നായികയായി മാറുമെന്നാണ് പ്രതീക്ഷ. കഥാപാത്രത്തിന്*റെ ശരീരഭാഷ ഉള്*ക്കൊള്ളാനും മധുര സ്ലാംഗില്* സംസാരിക്കാനും അല്*പ്പം ബുദ്ധിമുട്ടിയെങ്കിലും അര്*ച്ചന സ്കോര്* ചെയ്തെന്നുതന്നെയാണ് സംവിധായകന്*റെ അഭിപ്രായം.

പശുപതി, കബീര്* ബേദി, ഭരത്, ശ്വേതാ മേനോന്*, ധന്*സിക തുടങ്ങിയവരും ചിത്രത്തിലെ താരങ്ങളാണ്. 1310നും 1910നും ഇടയിലുള്ള കാലഘട്ടമാണ് ചിത്രത്തില്* അവതരിപ്പിക്കുന്നത്. ‘കാവല്* കോട്ടം’ എന്ന തമിഴ് നോവലിലെ ഒരു അധ്യായമാണ് ‘അരവാന്*’ എന്ന ചിത്രമായി വസന്തബാലന്* ആവിഷ്കരിച്ചിരിക്കുന്നത്. ഒക്ടോബര്* 30ന് ചിത്രം പ്രദര്*ശനത്തിനെത്തും.



Keywords: Archana Kavi, Chimitti, Aravan, Mummy and Me, Neelathamara,pasupathi, kabeerbedi, bharath menon, dhansika, kavalkottam,Vasanthabalan's Aravaan Release Date Confirmed