ഇന്ത്യ കാത്തിരുന്ന നിമിഷമാണ് മൊഹാലിയില്* ആഗതമായത്. വ്യാഴാഴ്ച നടന്ന മൂന്നാം ഏകദിനത്തില്* ഇംഗ്ലണ്ടിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ വിജയിച്ചു. ഒപ്പം പരമ്പരയും സ്വന്തമാക്കി. അവസാന ഓ*വറിലാണ് ഇന്ത്യ വിജയലഹരി നുകര്*ന്നത്.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്ടത്തില്* 298 റണ്*സ് എടുത്തു. ട്രോട്ടിന്റെയും (98 നോട്ടൌട്ട്) പട്ടേലിന്റെയും (70 നോട്ടൌത്ത്) പീറ്റേഴ്സന്റെയും (64) പ്രകടനത്തിന്റെ മികവിലായിരുന്നു അത്. ഇന്ത്യക്ക് വേണ്ടി വിനയ് കുമാര്*, വിരാട് കോഹ്*ലി, പ്രവീണ്* കുമാര്*, ജഡേജ എന്നിവര്* ഓരോ വിക്കറ്റുകള്* സ്വന്തമാക്കി.

വിജലക്ഷ്യം പിന്തുടര്*ന്ന ഇന്ത്യയുടെ മധ്യനിരയിലെ വിക്കറ്റുകള്* പെട്ടെന്ന് കൊഴിഞ്ഞത് സമ്മര്*ദ്ദമുണ്ടാക്കി. എന്നാല്* ധോണി(35)- ജഡേജ(26) കൂട്ടുകെട്ടാണ് ഇന്ത്യയെ വിജയത്തിലേക്ക് കൈപിടിച്ച് കയറ്റിയത്. രഹാനെ(91), പാര്*ഥിവ്* പട്ടേല്*(38), ഗംഭീര്*(58), കോഹ്*ലി(35) എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചു.

അജിങ്ക്യ രഹാനെയാണ്* മാന്* ഓ*ഫ്* ദ്* മാച്ച്*. 104 പന്തുകളില്* ആറ് ബൗണ്ടറിയടക്കം രഹാനെയുടെ 91 റണ്*സ്* നേടി.


Keywords: Veeradu Kohli, Ajeenkya Rahane , Man of the match,parthiv patel, gambheer, Jadega, praveen kumar,India Wins Third odi