വിദേശ പര്യടനങ്ങളിലും ടീം ഇന്ത്യ മികവ് പുലര്*ത്തണമെന്ന് സൌരവ് ഗാംഗുലി. സ്വന്തം നാട്ടില്* പരാജയപ്പെടുത്താന്* ഏറ്റവും വിഷമുള്ള ക്രിക്കറ്റ് ടീമാണ് ഇന്ത്യയുടേതെന്നും മുന്* നായകന്* ഗാംഗുലി പറഞ്ഞു.

ഇന്ത്യക്ക് പുറത്തും നമ്മുടെ ടീം മികച്ച പ്രകടനം നടത്തേണ്ടതുണ്ട്. ഭാവിയിലും മുന്*നിര ടീമായി തുടരാന്* ഇത് ആവശ്യമാണ് - ഗാംഗുലി പറഞ്ഞു.

കഴിഞ്ഞ ഇംഗ്ലണ്ട് പരമ്പരയില്* നമ്മള്*ക്കുണ്ടായത് 10-12 വര്*ഷങ്ങള്*ക്കുള്ളിലെ ഏറ്റവും വലിയ പരാജയമാണ്. ഇത് ഇനി ഇത് ആവര്*ത്തിക്കില്ലെന്നാണ് നമ്മള്* ബോധ്യപ്പെടുത്തേണ്ടതുണ്ട്. ഇന്ത്യയില്* നമ്മുടെ ടീമിനെ പരാജയപ്പെടുത്താന്* വളരെ ബുദ്ധിമുട്ടാണ്. വിദേശത്തും ഇതുപോലെയാകാന്* നമുക്ക് കഴിയണം. വരാനിരിക്കുന്ന ഓസീസ് പര്യടനം ഓര്*മ്മിച്ച് ഗാംഗുലി പറഞ്ഞു.