കല്*പ്പന രാഘവേന്ദ്ര ഇപ്പോള്* താരപദവിയിലാണ്. മലയളത്തിലെ ഏറ്റവും ജനപ്രിയ റിയാലിറ്റി ഷോയായ ഐഡിയ സ്റ്റാര്* സിംഗര്* വിജയിയായതോടെ കല്*പ്പനയെ തേടി സിനിമാ സംഗീതലോകവും അവസരങ്ങളുമായി കാത്തിരിക്കുന്നു. എന്നാല്* സ്റ്റാര്* സിംഗറിനിടെ ചില വിവാദങ്ങളും കല്*പ്പനയെ പിടികൂടി. ഒരു ആത്മഹത്യാശ്രമവും വിവാഹമോചനവുമൊക്കെ കല്*പ്പനയെ മറ്റ് മത്സരാര്*ത്ഥികളില്* നിന്ന് വേറിട്ടു നിര്*ത്തിയെങ്കിലും സ്വന്തം ഭര്*ത്താവ് മരിച്ചുപോയതായി കല്*പ്പന പ്രചരിപ്പിച്ചു എന്ന വിവാദം സൈബര്* ലോകത്ത് ചുറ്റിക്കറങ്ങിയതാണ് കല്*പ്പനയെ ഏറ്റവും വിഷമിപ്പിച്ചത്.


കന്യകയ്ക്കുവേണ്ടി ഷെറിങ് പവിത്രന് അനുവദിച്ച അഭിമുഖത്തില്* കല്*പ്പന ആ വിവാദത്തിന്*റെ സത്യാവസ്ഥ വ്യക്തമാക്കുന്നു. തന്*റെ ഭര്*ത്താവ് മരിച്ചുപോയതായി താന്* എവിടെയും പറഞ്ഞിട്ടില്ലെന്ന് കല്*പ്പന അറിയിക്കുന്നു.

ഞാന്* നുണ പറഞ്ഞിട്ടില്ല. ഞാന്* വിഷം കഴിച്ച് ആത്മഹത്യ ചെയ്യാന്* ശ്രമിച്ചത് ഒരു സെമിത്തേരിയിലാണ്. ചാനലിന്*റെ ആളുകള്* ആ സെമിത്തേരി ഷൂട്ട് ചെയ്തിരുന്നു. ആ എപ്പിസോഡ് കണ്ടപ്പോള്* ചിലര്* തെറ്റിദ്ധരിച്ചു. സെമിത്തേരി കാണിച്ചതുകൊണ്ട്* എന്*റെ ഭര്*ത്താവ്* മരിച്ചുപോയെന്നാണ്* ആളുകള്* ധരിച്ചത്*. അതു ചാനലിന്*റെ തെറ്റ്* മാത്രമല്ല, സമൂഹത്തിന്*റെ തെറ്റുകൂടിയാണ്*. അയാള്* മരിച്ചെന്ന്* ചിലര്* തെറ്റിദ്ധരിച്ചതാണ്*. - കല്*പ്പന വ്യക്തമാക്കുന്നു.

എന്*റെ ഭര്*ത്താവ് എന്നെ വിട്ട്* വേറൊരു വിവാഹം കഴിച്ചിട്ടുണ്ട്*. എന്നെ വിവാഹം കഴിച്ച്* ഒരു വര്*ഷത്തിന്* ശേഷമാണ്* മറ്റൊരു വിവാഹം കഴിച്ചത്*. എനിക്കത്* വളരെ ബുദ്ധിമുട്ട്* ഉണ്ടാക്കി. അതിനുശേഷമാണ് നുണപ്രചരണങ്ങള്*. ധാരാളം ആളുകള്* വിചാരിച്ചു അയാള്* മരിച്ചെന്ന്*. ചാനലിന്*റെ ആളുകള്* അതേക്കുറിച്ച്* സംസാരിക്കേണ്ട എന്ന്* എന്നോട്* പറഞ്ഞു. - കല്*പ്പന പറയുന്നു.

ചെന്നൈയില്* മണിശര്*മയുടെ റെക്കോര്*ഡിംഗ് സ്റ്റുഡിയോയില്* സൌണ്ട് എഞ്ചിനീയറായ രഞ്ജിത്ത് എന്ന തമിഴ് യുവാവിനെയാണ് കല്*പ്പന വിവാഹം കഴിച്ചിരുന്നത്.


Keywords: Idea star singer, sound engineer ,Renjith, Mannisharama,Kalpana, Kalpana Raghavendra, Renjini Haridas, Yesudas, Sarath