നടനും സംവിധായകനുമായ ലാല്* തന്*റെ അടുത്ത സംവിധാന സംരംഭത്തിലേക്ക് കടക്കുകയാണ്. കോബ്ര എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്* മമ്മൂട്ടിയാണ് നായകന്*. മമ്മൂട്ടിയുടെ അനുജനായി ലാല്* അഭിനയിക്കുന്നു. നവംബര്* അഞ്ചിന് കൊച്ചിയില്* ചിത്രീകരണം ആരംഭിക്കുന്ന കോബ്ര അടുത്തവര്*ഷം ഫെബ്രുവരിയില്* പ്രദര്*ശനത്തിനെത്തും.


മമൂട്ടിയോടൊപ്പം ഞാന്* കുറച്ചു സിനിമകളില്* അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി അഭിനയിച്ച ചിത്രങ്ങള്* നിര്*മ്മിച്ചിട്ടുണ്ട്. പക്ഷേ, ഞാന്* സംവിധാനം ചെയ്യുന്ന ചിത്രത്തില്* മമ്മൂട്ടി അഭിനയിക്കുന്നത് ഇതാദ്യമാണ് - ലാല്* പറയുന്നു.

മം*മ്ത മോഹന്**ദാസും ലക്*ഷ്മി റായിയുമാണ് ചിത്രത്തിലെ നായികമാര്*. എന്നാല്* നവംബര്* 11ന് മം*മ്തയുടെ വിവാഹ നിശ്ചയമായതിനാല്* മം*മ്തയ്ക്ക് പകരം മറ്റൊരു നടി നായികനിരയിലെത്തുമെന്നും സൂചനയുണ്ട്.

മറ്റൊരു പ്രത്യേകത, മമ്മൂട്ടിയും ലാലും ചേര്*ന്നാണ് ഈ സിനിമ നിര്*മ്മിക്കുന്നത് എന്നതാണ്. മമ്മൂട്ടിയുടെ പ്ലേ ഹൌസും ലാലിന്*റെ ലാല്* ക്രിയേഷന്*സും ഇതാദ്യമായി ഒത്തുചേരുകയാണ്. അലക്സ് പോളാണ് സംഗീതം.

അരയന്നങ്ങളുടെ വീട്, ബ്ലാക്ക്, തൊമ്മനും മക്കളും, ബെസ്റ്റ് ആക്ടര്* എന്നിവയാണ് മമ്മൂട്ടിയും ലാലും ഒന്നിച്ചഭിനയിച്ച ചിത്രങ്ങള്*. മമ്മൂട്ടിയുടെ ഹിറ്റ്ലര്*, ബ്ലാക്ക്, പോത്തന്* വാവ, തൊമ്മനും മക്കളും എന്നീ ചിത്രങ്ങള്* നിര്*മ്മിച്ചത് ലാല്* ആണ്.