മമ്മൂട്ടിയും സുരേഷ്ഗോപിയും ഡല്*ഹിയിലെത്തി. ഡല്*ഹിയില്* എന്നാല്* പാര്*ലമെന്*റ് പരിസരത്ത്. ദി കിംഗ് ആന്*റ് ദി കമ്മീഷണര്* എന്ന സിനിമയുടെ അവസാനഘട്ട ചിത്രീകരണം ഡല്*ഹിയില്* പുരോഗമിക്കുകയാണ്.

മമ്മൂട്ടിയും സുരേഷ്ഗോപിയും ജനാര്*ദ്ദനനുമാണ് പാര്*ലമെന്*റ് പരിസരത്തെ രംഗങ്ങളില്* പങ്കെടുക്കുന്നത്. ഒരു കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാനാണ് തേവള്ളിപ്പറമ്പില്* ജോസഫ് അലക്സും ഭരത്ചന്ദ്രനും ഒരുമിച്ചിരിക്കുന്നത്.

നാലുചിത്രങ്ങളുടെ തുടര്*ച്ചയായ പരാജയങ്ങള്*ക്ക് ഒരു പകരം വീട്ടലായാണ് മമ്മൂട്ടി കിംഗ് ആന്*റ് കമ്മീഷണറെ കാണുന്നത്. സുരേഷ്ഗോപിക്കാകട്ടെ സമീപകാലത്തെ തണുപ്പന്* ചിത്രങ്ങളില്* നിന്ന് ഒരു മോചനം. പൊട്ടിത്തെറിക്കാനുള്ള ഒരവസരമായാണ് ഭരത്ചന്ദ്രനായുള്ള മൂന്നാം വരവിനെ സുരേഷ്ഗോപി വിലയിരുത്തുന്നത്.

ഷാജി കൈലാസിനും ഇത് ഒരു പുതിയ തുടക്കമാണ്. നനഞ്ഞ പടക്കങ്ങളില്* നിന്ന് ഒരു ഗംഭീര സ്ഫോടനത്തിലേക്ക്. രണ്*ജി പണിക്കരെ ഷാജിക്ക് വീണ്ടും കൂട്ടുകിട്ടിയിരിക്കുന്നു. ചൂടും ചൂരുമുള്ള ഡയലോഗുകള്* കൊണ്ട് വീണ്ടും തിയേറ്ററുകളെ പ്രകമ്പനം കൊള്ളിക്കാനൊരുങ്ങുകയാണ് ഈ ടീം. ക്രിസ്മസിനാണ് ചിത്രം പ്രദര്*ശനത്തിനെത്തുന്നത്. അപ്പോള്* എതിരാളി ആരാണെന്നോ? സാക്ഷാല്* കാസനോവ!


Keywords: SureshGopi, Mammootty, Renji Pannikar, Shaji Kailas,Kasanova,The King , the Commissioner ,Delhi Schedule Started