മലയാള സിനിമാ താരങ്ങളുടെ സെലിബ്രിറ്റി ക്രിക്കറ്റ്* ടീമായ കേരള സ്*ട്രൈക്കേഴ്സും മുന്* കേരള രഞ്ജി താരങ്ങളും തമ്മിലുള്ള മത്സരം തിങ്കളാഴ്ച രാവിലെ 10.30-ന്* കലൂര്* ജവഹര്*ലാല്* നെഹ്*റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്* നടക്കും. സ്ഥലത്ത് ഇല്ലാത്തതിനാല്* നായകന്* മോഹന്*ലാലും ഉപനായകന്* ഇന്ദ്രജിത്തും മത്സരത്തിനുണ്ടാകില്ല. ഇന്ദ്രജിത്ത്* ഷൂട്ടിംഗുമായി ബന്ധപ്പെട്ട്* ആന്*ഡമാനിലാണ്*. പൃഥിരാജ്, ബിനീഷ് കോടിയേരി, ബാല, കുഞ്ചാക്കോ ബോബന്*, ആസിഫ്* അലി തുടങ്ങിയവര്* മത്സരത്തിന് ഉണ്ടാകും.

വിനു മോഹന്*, ഉണ്ണി മുകുന്ദന്*, രാജീവ്* പിള്ള, നിഖില്*, നിവിന്* പോളി, മുന്ന, സൈജുകുറുപ്പ്*, മണിക്കുട്ടന്*, വിവേക്* ഗോപന്*, റിയാസ്*, അഹമ്മദ്*, പ്രജോദ്* കലാഭവന്*, രജിത്* മേനോന്* എന്നിവരാണ്* മറ്റു ടീമംഗങ്ങള്*. ട്വന്റി-20 മാതൃകയിലാണ്* മത്സരം നടക്കുന്നത്*. മുന്*കാല രഞ്*ജി ടീം അംഗങ്ങളെ ചേര്*ത്ത്* ടീം രൂപീകരിച്ച്* കേരള സ്*ട്രൈക്കേഴ്*സിന്* എതിരാളിയെ ഒരുക്കി കൊടുത്തതു കെ.സി.എയാണ്*. ഈ മത്സരം ഞായറാഴ്ച നടക്കേണ്ടതായിരുന്നു. എന്നാല്* മഴ കാരണം മത്സരം തിങ്കളാഴ്ചത്തേക്ക് മാറ്റിവച്ചു.

ടീം ഉടമസ്ഥ ലിസി പ്രിയദര്*ശനാണ്. പങ്കജ് ചന്ദ്രസേനന്* നായരാണ് സെലിബ്രിറ്റി ക്രിക്കറ്റ്* ടീ. നടന്* ഇടവേള ബാബു ടീം മാനേജരായി പ്രവര്*ത്തിക്കുന്നു. കേരള സ്*ട്രൈക്കേഴ്സിന്റെ ബ്രാന്*ഡ് അംബാസഡര്*മാര്* ലക്ഷ്മി റായ്, ഭാവന എന്നിവരാണ്. മമ്മൂട്ടി, മന്ത്രി ഗണേഷ്കുമാര്* എന്നിവര്* ചേര്*ന്നാണ് കേരള സ്ട്രൈക്കേഴ്സിന്റെ ജഴ്സിയും ലോഗോയും പുറത്തിറക്കിയത്.

ബംഗളുരുവിലെ മുദ്ര ക്രിക്കറ്റ്* ടീമിനെ ആറു വിക്കറ്റിന്* പരാജയപ്പെടുത്തിയ ആവേശവുമായാണ്* കേരള സ്*ട്രൈക്കേഴ്*സ് മുന്* രഞ്*ജി ടീമിനെതിരേ അങ്കത്തിനിറങ്ങുന്നത്*. സെലക്ഷന്* കമ്മിറ്റിയംഗം കൂടിയായ ജയരാജ്* എതിര്* ടീമിനെ നയിക്കും.



Keywords:Lizi Priyadharshan, mammootty, bhavana, minister Ganeshkumar, celebraty cricket team, Idavella Babu, lakshmi rai, Jayaraj, Bala, Bineesh kodiyeri,pankaj chandrasenan,Kerala strikers, Renji team,Mohanlal Will not Participate