ടീം ഇന്ത്യ വിജയക്കുതിപ്പ് തുടരുന്നു. നാലാം ഏകദിനത്തിലും ടീം ഇന്ത്യ ഇംഗ്ലണ്ടിനെ തകര്*ത്തു. ആറ് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ഇംഗ്ലണ്ട് ഉയര്*ത്തിയ 221 റണ്*സിന്റെ വിജയലക്*ഷ്യം ഇന്ത്യ 40.1 ഓവറില്* നാല് വിക്കറ്റ് നഷ്ടത്തില്* മറികടക്കുകയായിരുന്നു.

ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ട് മികച്ച് രീതിയിലാണ് തുടങ്ങിയത്. എന്നാല്* ഇന്ത്യന്* സ്പിന്നര്*മാര്* പന്തെറിയാന്* തുടങ്ങിയതോടെ ഇംഗ്ലണ്ട് പതറുകയായിരുന്നു. 45 റണ്*സെടുത്ത് ടിം ബ്രെസ്*നന്* (45), കെവിന്* പീറ്റേഴ്*സണ്*(41), ജോനാഥന്* ട്രോട്ട്(39) എന്നിങ്ങനെയാണ് ഇംഗ്ലണ്ട് ബാറ്റ്സ്മാന്**മാരുടെ ഉയര്*ന്ന സ്കോറുകള്*.

ഇന്ത്യക്ക് വേണ്ടി അശ്വിനും വരുണും മൂന്നു വിക്കറ്റുകള്* വീതം സ്വന്തമാക്കി. ജഡേജ 41 റണ്*സിന് രണ്ടു വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് രക്ഷകരായത് വിരാട് കോഹ്*ലി- സുരേഷ് റെയ്*ന കൂട്ടുകെട്ടാണ്. റെയ്*ന 62 പന്തുകളില്* നിന്ന് 12 ബൗണ്ടറികളോടെ 80 റണ്*സ് നേടിയപ്പോള്* 99 പന്തുകളില്* നിന്ന് 11 ബൗണ്ടറികളോടെ 86 റണ്*സുമായി കോഹ്*ലി പുറത്താവാതെ നിന്നു.