മലയാളത്തിലെ സൂപ്പര്* താരങ്ങളായ മമ്മൂട്ടിയോ മോഹന്*ലാലോ തന്നെ മലയാള സിനിമയില്* അഭിനയിക്കാന്* ക്ഷണിക്കാന്* താന്* അഭിനയിക്കാന്* തയ്യാറാണെന്ന് ‘ഇളയ ദളപതി’ വിജയ് കൊച്ചിയില്* വ്യക്തമാക്കി. തന്റെ ദീപാവലിച്ചിത്രം ആയ വേലായുധത്തിന്റെ പ്രചാരണാര്*ത്ഥം കൊച്ചിയിലെ സരിത തീയേറ്ററില്* എത്തിയതായിരുന്നു വിജയ്. മലയാളത്തിലെ സൂപ്പര്* താരങ്ങള്*ക്ക് പോലും ലഭിക്കാത്തത്ര വന്* സ്വീകരണമാണ് വിജയ്*യിന് ലഭിച്ചത്.

“സത്യത്തില്* മലയാളം സിനിമയോട് എനിക്ക് വളരെ നന്ദിയുണ്ട്. മലയാളത്തില്*നിന്നു റീമേക്ക്* ചെയ്ത ചിത്രങ്ങളിലൂടെയാണു എന്നിലെ നടന്റെ വ്യത്യസ്ത മുഖം പുറത്തുവന്നത്*. ഒരേ ഫോര്*മുലയില്* മാത്രം അഭിനയിക്കുന്ന നടനില്*നിന്നു വ്യത്യസ്തനാവാന്* ഉപകരിച്ചത്* ഇത്തരം ചിത്രങ്ങളിലെ വേഷങ്ങളായിരുന്നു. എന്റെ മികച്ച ചിത്രങ്ങളായി എല്ലാവരും കാണുന്ന കാതലുക്ക്* മര്യാദൈ, ഫ്രണ്ട്സ്* എന്നിവ മലയാളത്തില്*നിന്നു റീമേക്ക്* ചെയ്തവയാണ്*. അവസാനമായി ഞാന്* ചെയ്ത ബോഡിഗാര്*ഡ് ആകട്ടെ ദിലീപ് അഭിനയിച്ച മലയാളം സിനിമയാണ്.”

“മലയാളത്തിലെ സൂപ്പര്* താരങ്ങളായ മമ്മൂട്ടിയുടെയും മോഹന്*ലാലിന്റെയും ആരാധകനാണ് ഞാന്*. പ്രതിഭകളാണ് ഇരുവരും. ഇവരില്* ആരെങ്കിലും എന്നെ ക്ഷണിച്ചാല്* വിളിച്ചാല്* മലയാളത്തില്* അഭിനയിക്കുമെന്നു നേരത്തെതന്നെ പറഞ്ഞിട്ടുള്ളതാണ്*. എന്നാല്*, ഇരുവരും ഇതുവരെ തന്നെ ക്ഷണിച്ചിട്ടില്ല. ഭാവിയില്* അതുണ്ടാകുമെന്ന് പ്രതീക്ഷിക്കാം! അപ്പോള്* ഞാന്* മലയാളത്തില്* അഭിനയിക്കുകയും ചെയ്യും.”

“വേലായുധം അമാനുഷിക പരിവേഷമുള്ള കഥാപാത്രമാണെന്ന വാര്*ത്ത ശരിയല്ല. അത്* സാധാരണക്കാരന്റെ കഥയാണ്*. ചിത്രത്തിന്റെ ട്രെയ്*ലര്* റിലീസിനു കൊച്ചിയില്* ലഭിച്ച സ്വീകരണം തമിഴ്*നാട്ടിലേതിനോടു സമാനമാണ്. എന്തായാലും, ദീപാവലി ദിനത്തില്* വേലായുധം എത്തുകയാണ്. നിങ്ങള്* തന്നെ കാണുക, അഭിപ്രായം പറയുക” - വിജയ് അഭ്യര്*ത്ഥിച്ചു.

ശനിയാഴ്ച ഉച്ചയോടെ സരിത തിയറ്ററില്* നടന്ന ട്രെയ്*ലര്* റിലീസിനു വന്* ജനാവലിയാണു തടിച്ചുകൂടിയത്*. വിജയ്* എത്തുന്നുണ്ടെന്നറിഞ്ഞ്* തിയറ്ററും പരിസരവും നേരത്തെ തന്നെ ആരാധകരെക്കൊണ്ട് നിറഞ്ഞു. ഇതേത്തുടര്*ന്ന്* ഹൈക്കോടതി ജംഗ്ഷന്* മുതല്* സരിത തിയറ്റര്* വരെ ഒരു മണിക്കൂറോളം ഗതാഗത തടസവും അനുഭവപ്പെട്ടു.



Keywords:Illayadhalapthi,trailer release, friends, kathaluku maryadai, velayudham,Vijay Into Malayalam ,Mammukka or Lal Calls