മെഗാസ്റ്റാര്* മമ്മൂട്ടിയും പ്രതിരോധമന്ത്രി എ കെ ആന്*റണിയും കൂടിക്കാഴ്ച നടത്തി. യൂണിവേഴ്സല്* സ്റ്റാര്* മോഹന്*ലാല്* ലഫ്റ്റനന്*റ് കേണല്* പദവി ദുരുപയോഗപ്പെടുത്തി എന്ന പരാതിയില്* അന്വേഷണം നടക്കുന്നതിനിടെയാണ് ആന്*റണിയെ മമ്മൂട്ടി സന്ദര്*ശിച്ചത് എന്നത് കൌതുകകരമാണ്.

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദി കിംഗ് ആന്*റ് ദി കമ്മീഷണര്* എന്ന സിനിമയുടെ ഷൂട്ടിംഗിനായി ഡല്*ഹിയിലെത്തിയതാണ് മമ്മൂട്ടി. 20 മിനിറ്റോളം മമ്മൂട്ടി ആന്*റണിയുമായി ചര്*ച്ച നടത്തി. ആന്*റണിയുമായി നടന്ന കൂടിക്കാഴ്ചയെക്കുറിച്ച് മമ്മൂട്ടി പ്രതികരിച്ചിട്ടില്ല.

അതേസമയം, മമ്മൂട്ടി മകന്* ദുല്*ക്കര്* സല്*മാന്*റെ വിവാഹം ക്ഷണിക്കുന്നതിനായാണ് ആന്*റണിയെ കണ്ടതെന്ന റിപ്പോര്*ട്ടുകള്* വന്നിട്ടുണ്ട്. ദുല്*ക്കറിന്*റെ വിവാഹം ഡിസംബറിലേക്കാണ് നിശ്ചയിച്ചിരിക്കുന്നത്.

ഡല്*ഹിയില്* കിംഗ് ആന്*റ് കമ്മീഷണറിന്*റെ ചിത്രീകരണം പുരോഗമിക്കുകയാണ്. സുരേഷ്ഗോപിയും ജനാര്*ദ്ദനനനുമാണ് ഈ ഷെഡ്യൂളില്* പങ്കെടുക്കുന്ന മറ്റ് പ്രധാന താരങ്ങള്*.