Results 1 to 1 of 1

Thread: സന്തോഷ് പണ്ഡിറ്റിന് ഭ്രാന്ത്: മാമുക്കോയ

  1. #1
    Join Date
    Nov 2009
    Posts
    76,596

    Default സന്തോഷ് പണ്ഡിറ്റിന് ഭ്രാന്ത്: മാമുക്കോയ


    കൃഷ്ണനും രാധയും എന്ന പേരില്* സിനിമാ കോപ്രായമെടുത്ത സന്തോഷ് പണ്ഡിറ്റിന് ചെറിയ മാനസിക തകരാറ് ഉണ്ടെന്ന് നടന്* മാമുക്കോയ. എന്നാല്* മാനസിക തകരാറുള്ള ഇയാളെ കേരളം ഏറ്റെടുത്തതാണ് തനിക്ക് മനസിലാകാത്തത് എന്നും മാമുക്കോയ പറഞ്ഞു. ഗുരുവായൂരപ്പന്* കോളജിലെ മുന്**വിദ്യാര്*ത്ഥികള്* ദുബായില്* സംഘടിപ്പിച്ച സംഗീത പരിപാടിയില്* പങ്കെടുക്കാന്* എത്തിയപ്പോഴാണ് മാമുക്കോയ ഇങ്ങനെ പറഞ്ഞത്.

    “സ്വന്തമായി സിനിമയൊരുക്കി തീയേറ്ററില്* റിലീസ് ചെയ്ത സന്തോഷ്* പണ്ഡിറ്റിന്റെ സാഹസികത അംഗീകരിക്കേണ്ടത് തന്നെയാണ്. എത്രയോ നല്ല ചിത്രങ്ങള്* പൂര്*ത്തിയായി റിലീസ്* ചെയ്യാനാകാതെ പെട്ടിയിലിരിക്കുന്ന സമയത്ത്*, ഇത്തരത്തിലൊരു ചിത്രം തിയറ്ററിലെത്തിച്ചത്* ഇയാളുടെ നേട്ടമായിട്ടാണ് ഞാന്* കണക്കാക്കുന്നത്. എന്നാല്*, മാനസികമായി ചെറിയ തകരാറുള്ള ഈ വ്യക്*തിയെ കേരളം ഏറ്റെടുക്കുന്നതിന്റെ പൊരുള്* എന്താണെന്ന്* മനസിലാകുന്നില്ല. ഒരു ചിത്രം കൊണ്ടൊന്നും ഒരാളെ വിലയിരുത്താനാവില്ല. രണ്ട്* മൂന്ന്* സിനിമ അദ്ദേഹം ഉണ്ടാക്കട്ടെ, എന്നിട്ട്* നമുക്ക്* അഭിപ്രായം പറയാം.”

    “മുപ്പത് വര്*ഷം നാടകരംഗത്ത് ചെലവഴിച്ചശേഷമാണ് ഞാന്* സിനിമാ ലോകത്തെത്തിയത്. ഒരിക്കല്*പ്പോലും അവാര്*ഡിന് വേണ്ടി അഭിനയിച്ചിട്ടില്ല. എങ്കിലും ചില അംഗീകാരങ്ങള്* തേടിയെത്തിയതില്* സന്തോഷമുണ്ട്. പലര്*ക്കും അര്*ഹിച്ച പരിഗണന സര്*ക്കാറിന്റെ ഭാഗത്തുനിന്ന് ലഭിക്കാറില്ല. നൂറുകണക്കിന് ചിത്രങ്ങളില്* അഭിനയിക്കുകയും ഒട്ടേറെ സിനിമകളുടെ സംവിധാനം നിര്*വഹിക്കുകയും നിര്*മിക്കുകയും ചെയ്ത മധുവിന് ഇതുവരെ പത്മശ്രീ ലഭിച്ചിട്ടില്ല. അതേസമയം, ജയറാം പോലുള്ള നടന്മാര്*ക്ക്* കിട്ടുകയും ചെയ്*തു.”

    “സുകുമാര്* അഴീക്കോടിനും മാന്ത്രികന്* ഗോപിനാഥ്* മുതുകാടിനും ഒരേ സമയത്താണ്* പത്മശ്രീ പ്രഖ്യാപിച്ചത്*. അതിനാല്* അഴിക്കോട്* അത്* നിരസിച്ചു. പത്മശ്രീ ഉണ്ടായ കാലത്ത്* തന്നെ ആദ്യം കൊടുക്കേണ്ടിയിരുന്നത്* അഴീക്കോടിനായിരുന്നു. എന്നാല്*, അവാര്*ഡ്* കിട്ടിയതുകൊണ്ട്* മാത്രം ഒരു കലാകാരനെ ജനം ഓര്*ത്തുകൊള്ളണമെന്നില്ല. ഒരു അവാര്*ഡ്* പോലും ലഭിക്കാത്ത സംഗീതജ്ഞര്* എംഎസ്*ബാബുരാജ്*, മുഹമ്മദ്* റാഫി എന്നിവര്* ഇതിന്* ഉദാഹരണങ്ങളാണ്*. അവരെ നാമിന്നും ഓര്*ക്കുന്നില്ലേ?” - മാമുക്കോയ ചോദിച്ചു.

    സുകുമാര്* അഴീക്കോടിന് ബുദ്ധിമാന്ദ്യം ഉണ്ട് എന്ന് പറഞ്ഞതിനാണ് മോഹന്*ലാലിനെതിരെ അഴീക്കോട് കേസ് കൊടുത്തത്. തനിക്ക് ചെറിയ മാനസിക തകരാറുണ്ട് എന്ന് പറഞ്ഞ മാമുക്കോയയെ സന്തോഷ് പണ്ഡിറ്റ് കോടതിയില്* കയറ്റുമോ അതോ സാധാരണ അഭിമുഖങ്ങളില്* വരുന്ന ‘ചൊറിയുന്ന’ ചോദ്യങ്ങളെ വെറുമൊരു ചിരിയോട് ഒഴിവാക്കുന്ന ലാഘവത്തില്* വിട്ടുകളയുമോ എന്ന് കണ്ടുതന്നെ അറിയണം.



    Keywords: Mamukoya, Krishnanum Radhayum,Mohanlal, sukumar Azhikode,Gopinath Muthukadu,Padmasree award,M S Baburaj, Muhammaed Rafi,Santhosh Pandit has Mental Disorder
    Last edited by sherlyk; 10-28-2011 at 05:46 AM.

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •