തമിഴ്നാട്ടില്* മറ്റൊരു യുവതാരത്തിനും ഇല്ലാത്ത ജനപ്രീതിയുള്ള നടനാണ് വിജയ്. സൂര്യയും വിക്രമും അജിത്തും ആര്യയുമൊക്കെ ഉണ്ടെങ്കിലും രജനിക്കും കമലിനുമൊപ്പം ‘ക്രൌഡ് പുള്ളര്*’ ആയി ഒരാളെ ചൂണ്ടിക്കാണിക്കാന്* ഇപ്പോള്* വിജയ് എന്ന താരമേയുള്ളൂ. അതുകൊണ്ടുതന്നെ വിജയ്*യുടെ ‘ഹ്യൂജ് ഫാന്* ബേസ്’ മനസില്* വച്ചുകൊണ്ട് വേണം വിജയ്*യിന് വേണ്ടിയുള്ള ഒരു സിനിമ തയ്യാറാക്കാന്*. മലയാളിയും തമിഴിലെ മുന്**നിര സം*വിധായകനുമായ ജെയം രാജ വിജയിച്ചത് ഇവിടെയാണ്. സിനിമയില്* വലിയ കോപ്പൊന്നും ഇല്ലെങ്കിലും ‘ഉള്ളതുകൊണ്ട്’ ഓണമാഘോഷിച്ച് തീയേറ്ററുകളെ പ്രകമ്പനം കൊള്ളിക്കുകയാണ് ജെയം രാജയും വിജയ്*യും!


ചെന്നൈ നഗരത്തിലെ അധോലോക പ്രവര്*ത്തനങ്ങളെ പറ്റി റിപ്പോര്*ട്ട് ചെയ്തതിന് ഭാരതിയും (ജെനിലിയ ഡിസൂസ) രണ്ട് ജേണലിസ്റ്റുകളും ആക്രമിക്കപ്പെടുന്നു. കൂട്ടുകാരെ അക്രമികള്* കൊലപ്പെടുത്തിയെങ്കിലും ആകസ്മികമായി അക്രമികളും അപകടത്തില്* പെട്ട് മരിക്കുന്നു. അക്രമികളുടെ മൃതശരീരത്തില്* ‘വേലായുധം’ എന്ന് എഴുതിവച്ച് പുതിയൊരു ‘ഫിക്ഷണല്* ക്യാരക്ടറെ’ (വിക്രം അഭിനയിച്ച കന്തസ്വാമി എന്ന സിനിമ ഓര്*മവരാം) സൃഷ്ടിക്കുകയാണ് ഭാരതി’. ‘വേലായുധം’ എന്ന പേര് മൃതശരീരങ്ങളില്* കണ്ടതോടെ ആരാണ് ഈ വേലായുധം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് നാട്ടുകാര്*. ഇതൊരു സാങ്കല്**പിക കഥാപാത്രമാണെന്ന് ഭാരതിക്കൊഴികെ ബാക്കിയാര്*ക്കും അറിയില്ലല്ലോ!

പാവുന്നൂര്* എന്ന ഒരു കുഗ്രാമത്തില്* കളിച്ചും ചിരിച്ചും ചിലപ്പൊഴൊക്കെ ഗ്രാമവാസികള്*ക്ക് തലവേദന ഉണ്ടാക്കിയും (സിംഗ് ഈസ് കിംഗ് ഓര്*മ വരാം) കഴിയുന്ന സഹോദരീസഹോദരന്മാരാണ് കാവേരിയും (ശരണ്യാ മോഹനും) വേലും (വിജയ്). വേല്* എന്ന വേലായുധത്തെ പ്രേമിക്കാനാണ് താന്* ഭൂമിയില്* ജനിച്ചിരിക്കുന്നത് എന്ന തോന്നലുമായി ജീവിക്കുന്ന മുറപ്പെണ്ണായ വൈദേഹിയും (ഹന്**സിക മൊട്വാനി) ഇവര്*ക്ക് കൂട്ടിനുണ്ട്. ശരണ്യയുടെ വിവാഹം ബഹുകേമമായി നടത്തണം എന്നാണ് വേലായുധത്തിന്റെ സ്വപ്നം. ഇതിനായി സമ്പാദിക്കുന്ന പൈസ മുഴുവന്* വേലായുധം ഒരു ചിട്ടിക്കമ്പനിയില്* നിക്ഷേപിക്കുന്നു.

എല്ലായിടത്തും സംഭവിക്കുന്നത് പോലെ ചിട്ടിക്കമ്പനി പൂട്ടുന്നു. നിക്ഷേപകരുടെ പണവുമായി സ്പീഡ് (സന്താനം അവതരിപ്പിക്കുന്ന കഥാപാത്രം) മുങ്ങുന്നു. തന്റെ ആശയെല്ലാം നിരാശയായി മാറിയപ്പോള്* സ്പീഡിനെ വല്ലവിധേനെയും പിടിക്കാനായി വിജയ് ചെന്നൈയിലേക്ക് പുറപ്പെടുന്നു. അന്വേഷണത്തിനൊടുവില്* സ്പീഡിനെ അവര്* ചെന്നൈയില്* റെയില്**വേ സ്റ്റേഷനില്* കണ്ടുമുട്ടുന്നു. വിജയ്*യിനെ കബളിപ്പിച്ച് കടന്നുകളയാന്* ശ്രമിക്കുന്ന സ്പീഡിനെ പിന്തുടരാന്* വിജയ് ഒരു ബൈക്ക് ഉപയോഗിക്കുന്നു. എന്നാല്* ഈ ബൈക്ക് പൊട്ടിത്തെറിക്കുന്നു. പരിഭ്രാന്തനായ വിജയ്, എന്താണ് ചെയ്യുന്നത് എന്നറിയാതെ, നടക്കാന്* പോകുന്ന ബോംബ് സ്ഫോടനങ്ങള്* തടയുന്നു. ഇതോടെ ചെന്നൈ നഗരത്തിലെ ‘സെന്*സേഷണല്*’ വാര്*ത്തയായി ‘വേലായുധം’ മാറുന്നു.

താന്* വെറുതെ ഉണ്ടാക്കിയ ‘വേലായുധം’ എന്ന സാങ്കല്**പിക കഥാപാത്രം വാര്*ത്തകളില്* നിറയുന്നത് കണ്ട് ഭാരതി ഞെട്ടിപ്പോയി. എങ്കില്* പിന്നെ ‘റിയല്*’ വേലായുധത്തെ കണ്ട് ‘ഫിക്ഷണല്*’ വേലായുധമായി അഭിനയിക്കാന്* അഭ്യര്*ത്ഥിക്കാം എന്ന് കരുതി ഭാരതി പുറപ്പെടുന്നു. എന്നാല്* വേലായുധത്തിന് അധോലോകത്തിലും സൂപ്പര്* ഹീറോ ഇമേജിലും താല്**പര്യമില്ല. വല്ല വിധേനെയും ചിട്ടിപ്പണം തിരിച്ചു പിടിച്ച് പാവുന്നൂരിലേക്ക് മടങ്ങി, അനിയത്തിയുടെ കല്യാണം നടത്തണമെന്നാണ് കക്ഷിയുടെ ആഗ്രഹം. എന്നാല്* ചിട്ടിക്കമ്പനിയുടെ ഹെഡ്*ഓഫീസില്* എത്തിയ വിജയ്*യിനെ കാത്തിരുന്നത് മറ്റ് പലതുമാണ് (ദൂള്* എന്ന സിനിമ ഓര്*മവരാം). ഇവിടെ കഥയുടെ ഗതി മാറുന്നു. ബാക്കി ഭാഗം സിനിമ കണ്ട് അറിയുക. മുഴുവന്* കഥ എഴുതുന്നത് നിരൂപക ധര്*മം അല്ലല്ലോ!

‘മാസ് മസാല’ എന്ന കാറ്റഗറിയിലാണ് ഈ സിനിമയെ ഉള്**പ്പെടുത്തേണ്ടത്. ഏറെ പയറ്റിയിട്ടുള്ള മേഖലയായതിനാല്* തികഞ്ഞ കയ്യടക്കത്തോടെ ജെയം രാജ ഈ ജോലി നിര്**വഹിച്ചിരിക്കുന്നു. നാഗാര്*ജ്ജുന നായകനായി അഭിനയിച്ച ‘ആസാദ്’ (2000) എന്ന സിനിമയുടെ ‘ലൂസ്’ റീമേക്കാണ് വേലായുധം. വിജയ്*യുടെ ‘കാരിസ്മ’യും ജെയം രാജയുടെ കടുകിട തെറ്റാത്ത തിരക്കഥയുമാണ് സിനിമയുടെ പ്ലസ് പോയിന്റ്. ഹന്**സികയും ജെനിലിയയും ശരണ്യയും കഥാപാത്രങ്ങളോട് നീതി പുലര്*ത്തുമ്പോള്* സന്താനത്തിന്റെ ‘സ്പീഡ്’ തീയേറ്ററുകളെ ചിരിപ്പടക്കമാക്കുന്നു. വിജയ് ആന്റണിയുടെ സംഗീതത്തിന് വലിയ പുതുമയൊന്നും അവകാശപ്പെടാനില്ല. പ്രിയന്റെ ക്യാമറയും വിടി വിജയന്റെ എഡിറ്റിംഗും മികവ് പുലര്*ത്തുന്നു. ബോറടിപ്പിക്കാത്ത ഒരു ‘മാസ് എന്റെര്**ടെയിനര്*’ ഒരുക്കിക്കൊണ്ട് വിജയ് വീണ്ടും തന്റെ താരസിംഹാസനം ഉറപ്പിച്ചിരിക്കുന്നു!


Keywords:Ilayathalapathy Vijay, latest tamil film news, latest Tamil film previews, latest Tamil film reviews, latest Tamil film's, latest Tamil movie news, Tamil film news, Tamil film Velayutham Review, Tamil film ‘Velayutham’ reviews, Tamil padam Velayutham Review, thala ajith's Velayutham reviews, Velayutham, Velayutham cineama reviews, Velayutham film reviews, Velayutham gallery, Velayutham movie, Velayutham movie previews, Velayutham movie review, Velayutham movie reviews, Velayutham Photo's, Velayutham preview, Velayutham previews, Velayutham review, Velayutham reviews, Velayutham stills, Velayutham story, Velayutham Tamil movie, Velayutham Tamil padam reviews, Velayutham wallpappers, Vijay's Velayutham movie reviews