-
ചുവട് പിഴയ്ക്കാതിരിക്കാന്‍* മമ്മൂട്ടി റി&
തുടര്‍*ച്ചയായി നാലു ചിത്രങ്ങള്‍* കനത്ത പരാജയമേറ്റുവാങ്ങിയതോടെ താരപദവിക്ക് മങ്ങലേറ്റ മമ്മൂട്ടി ഒരു തിരിച്ചുവരവിന് ശ്രമിക്കുകയാണ്. ഇനി ഒരു സിനിമ കൂടി തകരുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍* പോലും മമ്മൂട്ടി ക്യാമ്പിന് കഴിയില്ല. അതുകൊണ്ടുതന്നെ ‘വെനീസിലെ വ്യാപാരി’ എന്ന തന്*റെ പുതിയ ചിത്രം വിജയിക്കുന്നതിനായി പരമാവധി ശ്രമങ്ങള്‍* മമ്മൂട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ട്.
നവംബര്‍* നാലിനാണ് ഷാഫി സംവിധാനം ചെയ്ത ‘വെനീസിലെ വ്യാപാരി’ റിലീസ് ചെയ്യാന്‍* തീരുമാനിച്ചിരുന്നത്. എന്നാല്‍* ധൃതിപിടിച്ച് വെനീസിലെ വ്യാപാരി റിലീസ് ചെയ്യേണ്ട എന്ന തീരുമാനമാണ് മമ്മൂട്ടിക്കുള്ളത്. ചിത്രത്തിന്*റെ പോസ്റ്റ് പ്രൊഡക്ഷന്‍* ജോലികള്‍* സമയമെടുത്ത് ചെയ്ത് ഭംഗിയാക്കിയതിന് ശേഷം മാത്രം തിയേറ്ററിലെത്തിച്ചാല്‍* മതി എന്നാണ് മമ്മൂട്ടി ആവശ്യപ്പെട്ടിരിക്കുന്നത്. എന്തായാലും നവംബര്‍* നാലിന് വെനീസിലെ വ്യാപാരി റിലീസ് ചെയ്യേണ്ട എന്ന് നിശ്ചയിച്ചിട്ടുണ്ട്.
ഒരാഴ്ച കൂടി കഴിഞ്ഞ് നവംബര്‍* 11ന് റിലീസ് ചെയ്യാനാണ് ഇപ്പോള്‍* തീരുമാനിച്ചിരിക്കുന്നത് എന്നറിയുന്നു. 11/11/11 എന്ന മാജിക് ഡേറ്റില്‍* ചിത്രം റിലീസ് ചെയ്യുന്നത് ശുഭകരമായിരിക്കും എന്നാണ് മമ്മൂട്ടിയും ഷാഫിയും വിശ്വസിക്കുന്നത്.
മൂന്ന് ഗെറ്റപ്പുകളിലാണ് മമ്മൂട്ടി ഈ സിനിമയിലെത്തുന്നത്. 1970ല്‍* ആരംഭിച്ച് 2011 വരെയുള്ള കാലഘട്ടമാണ് സിനിമയ്ക്ക് പശ്ചാത്തലമാക്കിയിരിക്കുന്നത്. വ്യത്യസ്തമായ രീതിയില്‍* ഒരുക്കിയ ട്രെയിലര്‍* ജനപ്രീതി നേടിയതോടെ വെനീസിലെ വ്യപാരിയെക്കുറിച്ചുള്ള പ്രതീക്ഷ ഉയര്*ന്നിരിക്കുന്നു.
കാവ്യാ മാധവനാണ് ചിത്രത്തില്‍* മമ്മൂട്ടിയുടെ നായിക. സലിംകുമാര്‍*, സുരാജ് വെഞ്ഞാറമ്മൂട്, പൂനം ബജ്*വ തുടങ്ങിയവരും താരങ്ങളാണ്. ക്ലാസ്മേറ്റ്സ്, സൈക്കിള്‍*, ഇവിടം സ്വര്*ഗമാണ് എന്നീ ഹിറ്റുകള്‍*ക്ക് ശേഷം ജയിംസ് ആല്*ബര്*ട്ട് തിരക്കഥ രചിക്കുന്ന ചിത്രമാണ് വെനീസിലെ വ്യാപാരി.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks