തോറ്റ് തോറ്റ് ഒടുവില്* ഇംഗ്ലണ്ട് ജയിച്ചു കയറി. ഇന്ത്യന്* പര്യടനത്തിലെ ഏക ട്വന്റി20 മത്സരത്തില്* ആറു വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. കെവിന്* പീറ്റേഴ്*സണിന്റെ മികച്ച പ്രകടനമാണ് (39 പന്തില്* 53) ഇംഗ്ലണ്ടിന് തുണയായത്. പീറ്റേഴ്*സന്* തന്നെയാണ് മത്സരത്തിലെ താരവും.

ടോസ്* നേടി ആദ്യം ബാറ്റ്* ചെയ്*ത ഇന്ത്യ ഒമ്പതിന്* 120 റണ്*സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട്* എട്ടു പന്തുകള്* ശേഷിക്കെ ലക്ഷ്യം കണ്ടു. 2006-ന് ശേഷം ഇതാദ്യമായാണ്* ഇംഗ്ലണ്ട്* ഇന്ത്യന്* മണ്ണില്* ജയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

അതേസമയം തോല്**വിക്ക് കാരണം നമ്മുടെ ബാറ്റ്സ്മാന്മാരാണെന്ന് ഇന്ത്യന്* ക്യാ*പ്റ്റന്* ധോണി കുറ്റപ്പെടുത്തി. എട്ട് ബാറ്റ്സ്മാന്മാരുമായാണ് നമ്മള്* കളത്തിലിറങ്ങിയത്. എന്നാല്* മികച്ച തുടക്കം സമ്മാനിക്കാനായില്ല. വിക്കറ്റ് വലിച്ചെറിയാതെ അവസാനം വരെ പിടിച്ചു നില്*ക്കേണ്ടത് ബാറ്റ്സ്മാന്മാരുടെ ഉത്തരവാദിത്വമാണെന്നും ധോണി അഭിപ്രായപ്പെട്ടു.

അജിന്*ക്യ രഹാനെ(0), റോബിന്* ഉത്തപ്പ(1), മനോജ്* തിവാരി (15), വിരാട്* കോലി (15) എന്നിവര്* തീര്*ത്തും നിരാശപ്പെടുത്തുകയായിരുന്നു. സുരേഷ്* റെയ്*ന (39), ധോണി (21), അശ്വിന്* (17 നോട്ടൌട്ട്) എന്നിവര്* മാത്രമാണ് അല്പമെങ്കിലും പൊരുതി നിന്നത്.


Keywords: Ajinkya Rahane, Robin Uthappa, Manoj thivari, Veerad Kohli, Suresh Raina, Dhoni, Aswin, Cricket news, sports news, Dhoni Blames his Batsmen ,20 Loss Against England