രജനികാന്ത് ചിത്രം റിലീസായാല്* കുറേക്കാലം ആരാധകര്* ആ സിനിമയിലെ ഡയലോഗുകള്* ഉരുവിട്ട് നടക്കുന്ന ശീലമുണ്ട്. മലയാളത്തിലും ചില താരങ്ങളുടെ പഞ്ച് ഡയലോഗുകളെ ആരാധകര്* ഏറ്റെടുക്കാറുണ്ട്. പോ മോനെ ദിനേശാ, സവാരി ഗിരി ഗിരി, എത്ര മനോഹരമായ നടക്കാത്ത സ്വപ്നം തുടങ്ങിയവ ഉദാഹരണങ്ങള്*. പുതിയ ട്രെന്*ഡ് സന്തോഷ് പണ്ഡിറ്റിന്*റെ പഞ്ച് ഡയലോഗുകളാണ്. കൃഷ്ണനും രാധയും യുവാക്കള്* ആവേശത്തോടെ സ്വീകരിച്ചപ്പോള്* ആ ചിത്രത്തിലെ പഞ്ച് ഡയലോഗുകളും തരംഗമായി മാറുകയാണ്.

കൃഷ്ണനും രാധയും എന്ന ചിത്രത്തില്* സന്തോഷ് പണ്ഡിറ്റ് എതിരാളികള്*ക്ക് നേരെ നടത്തുന്ന ഡയലോഗുകള്* ഇതാ:

കോഴിയുടെ നിറം കറുപ്പാണെന്ന് കരുതി അതിടുന്ന മുട്ടയുടെ നിറവും കറുപ്പാണെന്ന് തെറ്റിദ്ധരിക്കരുത്

ഒരു പട്ടിക്ക് അതിന്*റെ വാലുകൊണ്ട് ഒരിക്കലും നാണം മറയ്ക്കാനാവില്ല

നീ വലിയവനായിരിക്കാം. പക്ഷേ അതുകൊണ്ട് ഞാന്* ചെറിയവനാണെന്ന് കരുതരുത്

"ചന്ദനക്കെട്ട് ചുമക്കുന്ന കഴുതയ്ക്ക് അതിന്*റെ ഭാരമേ അറിയൂ... സുഗന്ധമറിയില്ല

ഈ ഡയലോഗുകള്* യുവാക്കള്* പരസ്പരം പ്രയോഗിക്കുകയും എസ് എം എസ്, ഫേസ്ബുക്ക് വഴി പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഇവയേക്കാള്* രസകരമാണ് സന്തോഷ് പണ്ഡിറ്റ് ചാനലുകള്*ക്ക് നല്*കിയ അഭിമുഖങ്ങളില്* കഴിഞ്ഞ ദിവസം നടത്തിയ ചില പ്രയോഗങ്ങള്*:

ലാല്* ജോസിന് എന്നെ വിമര്*ശിക്കാന്* അവകാശമില്ല. സിനിമയിലെ 18 കാര്യങ്ങള്* ഒറ്റയ്ക്ക് ചെയ്തവനാണ് ഞാന്*. ലാല്* ജോസ് സംവിധാനം എന്ന ഒറ്റക്കാര്യം മാത്രമാണ് ചെയ്യുന്നത്

മലയാള സിനിമ മാറുകയാണ്. കൃഷ്ണനും രാധയും ആ മാറ്റത്തിന്*റെ തുടക്കമാണ്

ഞാനും സിനിമയിലെ എന്*റെ നായികയും തമ്മില്* സൌന്ദര്യപ്പിണക്കമില്ല. കാരണം ഞങ്ങള്*ക്ക് സൌന്ദര്യമില്ല

കേരളത്തിലെ 90 ശതമാനം ജനങ്ങളും സൌന്ദര്യമില്ലാത്തവരാണ്. അവരുടെ സൂപ്പര്*സ്റ്റാറാണ് ഞാന്*. മലയാളത്തിലെ മറ്റ് സൂപ്പര്* സ്റ്റാറുകള്* പ്രതിനിധീകരിക്കുന്നത് സൌന്ദര്യമുള്ള 10 ശതമാനം ജനങ്ങളെ മാത്രമാണ്


Keywords: Santhosh Pandit, Krishnanum Radhayum, malayalam cinema,Lal Jose,Santhosh Pandit's Punch Dialogues