സംസ്ഥാന ഭക്ഷ്യ-സിവില്* സപ്ലൈസ് മന്ത്രി ടി എം ജേക്കബ് (63) അന്തരിച്ചു. ഞായറാഴ്ച രാത്രി പത്തരയോടെ കൊച്ചിയിലെ ലേക്*ഷോര്* ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. ഹൃദയത്തിന് സമ്മര്*ദം കൂട്ടുന്ന പള്*മണറി ഹൈപ്പര്* ടെന്*ഷന്* എന്ന അപൂര്*വ രോഗമായിരുന്നു അദ്ദേഹത്തിന്റെ ജീവന്* കവര്*ന്നത്.

ഒക്ടോബര്* 17-നാണ് അദ്ദേഹത്തെ ആശുപത്രിയില്* പ്രവേശിപ്പിച്ചത്. രോഗം ഗുരുതരമായതോടെ അദ്ദേഹത്തെ ഐ സി യുവിലേക്ക് മാറ്റി. ഭാര്യ ഡെയ്*സിയും മകന്* അനൂപ് ജേക്കബും മരണസമയത്ത് അദ്ദേഹത്തിന്റെ അടുത്തുണ്ടായിരുന്നു.

18 വര്*ഷമായി അദ്ദേഹം പള്*മണറി ഹൈപ്പര്* ടെന്*ഷന് ചികിത്സയിലായിരുന്നു. ഭാര്യ ഡെയ്*സി ഫെഡറല്* ബാങ്ക്, സീനിയര്* മാനേജരാണ്. അഡ്വ അനൂപ് ജേക്കബ് (യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ്), അമ്പിളി ജേക്കബ് (അസി മാനേജര്*, ഇന്*കല്*, തിരുവനന്തപുരം) എന്നിവര്* മക്കളാണ്.


Keywords:Pulmanary Hyper Tension,civil supplies minister,Daizy, Anoop Jacob, Ambilli jacob,Minister tm Jacob Passes Away