ടെസ്റ്റ് കരിയറില്* താന്* കൂടുതല്* ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണ് ഇപ്പോഴെന്ന് ഇന്ത്യന്* താ*രം യുവരാജ് സിംഗ്. ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച ബാറ്റ്സ്മാനായി അറിയപ്പെടണമെന്നാണ് ആഗ്രഹമെന്നും യുവരാജ് പറഞ്ഞു.

ഞാന്* എപ്പോഴും മികച്ച പ്രകടനം നടത്താന്* ശ്രമിക്കാറുണ്ട്. എന്നാല്* അടുത്തിടെ പരുക്കേറ്റത് പ്രശ്നമായി. വെസ്റ്റിന്*ഡീസിനെതിരെയും ഓസ്ട്രേലിയക്കെതിരെയും നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്* വലിയ സ്കോര്* കണ്ടെത്തും. ടെസ്റ്റ് ക്രിക്കറ്റിലും സ്ഥാനം ഉറപ്പിക്കണം- യുവരാജ് പറഞ്ഞു.

ഇംഗ്ലണ്ടില്* നിന്ന് മടങ്ങിയതിന് ശേഷം ഞാ*ന്* മികച്ച രീതിയില്* പരിശീലനം നടത്തിയുട്ടുണ്ട്. ഏറെക്കാലം പരുക്ക് പ്രശ്നമായിരുന്നു. എന്നാല്* ഇപ്പോള്* പരുക്കെല്ലാം ഭേദമായിട്ടുണ്ട്. വെസ്റ്റിന്*ഡീസിനെതിരെയുള്ള പരമ്പരയില്* മികച്ച പ്രകടനം നടത്തുകയാണ് ഇപ്പോഴത്തെ ലക്*ഷ്യം. ടീം ഇന്ത്യക്ക് തന്റെ സേവനം കൂടുതല്* കാലം നല്*കണമെന്നാണ് ആഗ്രഹമെന്നും യുവരാജ് പറഞ്ഞു.Keywords: Yuvaraj Singh,team India,test career,test cricket, cricket news, sports news,Itís the right time to focus on my Test career,Yuvaraj