സന്തോഷ് ഏച്ചിക്കാനത്തിന്*റെ പ്രശസ്തമായ കഥയാണ് കൊമാല. ടി കെ രാജീവ്കുമാര്* ആ കഥ ചലച്ചിത്രമാക്കാന്* തീരുമാനിച്ചിരുന്നു. രണ്ടുവര്*ഷം മുമ്പുള്ള കഥയാണ് പറഞ്ഞുവരുന്നത്. മോഹന്*ലാലിനെ ആ ചിത്രത്തില്* നായകനാക്കാനും തീരുമാനിച്ചു. ബ്രേക്കിംഗ് ന്യൂസ് എന്ന് സിനിമയ്ക്ക് പേരിട്ടു. ചിത്രീകരണം തുടങ്ങാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്*ത്തിയായി.

അങ്ങനെയിരിക്കെയാണ് ശ്രീനിവാസന്* ഈ തിരക്കഥ വായിക്കാനിടയായത്. തിരക്കഥ വായിച്ച ശ്രീനി പറഞ്ഞത്രേ - ഇത് സിനിമയാക്കിയാല്* നിര്*മ്മാതാവ് മണിയന്**പിള്ള രാജു കുത്തുപാളയെടുക്കേണ്ടിവരും. തിരക്കഥയുടെ തമ്പുരാനായ ശ്രീനി ഇത്തരമൊരു അഭിപ്രായം പറഞ്ഞാല്* പിന്നെ ആ പ്രൊജക്ട് ഉപേക്ഷിക്കാന്* വേറെ കാരണം വല്ലതും വേണോ? മറ്റൊന്നും ആലോചിക്കാതെ രാജീവ് കുമാര്* ആ പ്രൊജക്ടിന് ഫുള്*സ്റ്റോപ്പിട്ടു.

പകരം ശ്രീനിവാസന്*റെ തിരക്കഥയില്* ഒരുനാള്* വരും എന്ന ചിത്രമെടുത്തു. ആ സിനിമ ബോക്സോഫീസില്* തകര്*ന്നു തരിപ്പണമായത് ചരിത്രം. അതുകഴിഞ്ഞ് നാളുകള്* ഏറെ കടന്നുപോയി. രാജീവ് കുമാര്* രതിനിര്*വേദം സൂപ്പര്*ഹിറ്റാക്കി. അടുത്ത ചിത്രത്തേക്കുറിച്ച് ആലോചിച്ചുകൊടിരിക്കവേയാണ് - പണ്ട് മോഹന്*ലാലിനെ നായകനാക്കി എടുക്കാന്* ആലോചിച്ച കൊമാലയുടെ ആശയം രാജീവിന്*റെ മനസിലെത്തുന്നത്.

കൊമാലയെ ആസ്പദമാക്കി രാജീവ് കുമാറും റിപ്പോര്*ട്ടര്* ചാനലിലെ വേണു ബാലകൃഷ്ണനും ചേര്*ന്നായിരുന്നു ബ്രേക്കിംഗ് ന്യൂസ് എന്ന തിരക്കഥ രചിച്ചത്. മോഹന്*ലാല്* ഒരു റിയാലിറ്റി ഷോയുടെ അവതാരകനായും ശ്രീനിവാസന്* ഒരു കര്*ഷകനായും അഭിനയിക്കുന്നതായിരുന്നു ചിത്രം. കൃഷിനാശവും കടക്കെണിയും കാരണം ആത്മഹത്യ ചെയ്യാന്* ശ്രീനി അവതരിപ്പിക്കുന്ന കഥാപാത്രവും കുടുംബവും തീരുമാനിക്കുന്നു. മറ്റ് ഗതിയില്ലാതെ തങ്ങള്* ആത്മഹത്യ ചെയ്യുകയാണെന്ന് ഒരു ബോര്*ഡെഴുതി ഇവര്* വീടിന് മുന്നില്* പ്രദര്*ശിപ്പിക്കുന്നു. ഈ വിഷയം ഒരു സ്വകാര്യ ചാനല്* ഏറ്റെടുക്കുന്നു. അവര്* ഇതൊരു റിയാലിറ്റി ഷോയായി അവതരിപ്പിക്കുകയാണ്. ചര്*ച്ചകളും അന്വേഷണങ്ങളും എസ് എം എസുമൊക്കെയായി ഒരു കര്*ഷന്*റെ ആത്മഹത്യ എന്ന റിയാലിറ്റി ഷോ പുരോഗമിക്കുന്നു.

എന്തായാലും ഒരുനാള്* വരും പരാജയപ്പെട്ടതോടെ മോഹന്*ലാലിന്*റെ ഡേറ്റ് രാജീവ്കുമാറിന് വീണ്ടും കിട്ടുക എളുപ്പമായിരുന്നില്ല. അങ്ങനെ മോഹന്*ലാലിനു പകരം ഒരു പെണ്*കുട്ടിയെ കേന്ദ്ര കഥാപാത്രമാക്കാമെന്ന ആലോചന വന്നു. കൊമാലയുടെ ബേസിക് കണ്*സെപ്ട് മാത്രമെടുത്തു. പഴയ തിരക്കഥ ചവറ്റുകുട്ടയിലെറിഞ്ഞു. സണ്ണി ജോസഫ്, മാനുവല്* ജോര്*ജ് എന്നിവര്* ചേര്*ന്ന് പുതിയ തിരക്കഥയെഴുതി. ചിത്രത്തിന് പേരിട്ടു - തല്**സമയം ഒരു പെണ്*കുട്ടി!

നിത്യാ മേനോന്* ചിത്രത്തില്* നായികയായി. കൊമാലയുടെ കഥയില്* നിന്നാണ് തല്**സമയം ഒരു പെണ്*കുട്ടിയുടെ ആദ്യ ആലോചനയെങ്കിലും ജിം കാരിയുടെ ദി ട്രൂമാന്* ഷോയോടാണ് ഈ ചിത്രത്തിന് കൂടുതല്* സാമ്യം. എന്തായാലും തല്**സമയം ഒരു പെണ്*കുട്ടി ചിത്രീകരണം പൂര്*ത്തിയായിരിക്കുകയാണ്. ഒരു പെണ്*കുട്ടിയുടെ ജീവിതം ഒട്ടേറെ ചാനല്* ക്യാമറകള്*ക്ക് മുന്നില്* റിയാലിറ്റി ഷോയായി മാറുന്നതാണ് സിനിമയുടെ പ്രമേയം.



Keywords: Komala,santhosh eachikanam, sreenivasan, Mohanlal, sunny joseph, the true man show, reality show,oru naal varum,breaking news, farmer's life,Nithya Menen , Thalsamayam oru Penkutty