ടെസ്റ്റ് റാങ്കിംഗിലെ ഒന്നാം സ്ഥാനം ടീം ഇന്ത്യ തിരിച്ചുപിടിക്കണമെന്ന് വി വി എസ് ലക്ഷ്മണന്*. അടുത്തിടെ ഇംഗ്ലണ്ടിനെതിരെ നടന്ന ഏകദിനപരമ്പരയില്* ടീം ഇന്ത്യയുടേത് മികച്ച പ്രകടനമായിരുന്നുവെന്നും ലക്ഷ്മണന്* പറഞ്ഞു.

കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തില്* ദയനീയമായി പരാജയപ്പെട്ട സാഹചര്യത്തില്*, വെസ്റ്റിന്*ഡീസിനെതിരെ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പര വളരെ പ്രധാനപ്പെട്ടതാണ്. ശക്തമായി തിരിച്ചുവരവ് നടത്തേണ്ടതുണ്ട്. ഒന്നാം സ്ഥാനത്ത് തിരിച്ചെത്തണം. കഴിഞ്ഞ നാല് വര്*ഷങ്ങളോളം മികച്ച പ്രകടനം നടത്തിയാണ് നമ്മള്* നേരത്തെ ഒന്നാം സ്ഥാനത്തെത്തിയത്- ലക്ഷ്മണന്* പറഞ്ഞു.

അടുത്തിടെ ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിനപരമ്പര ടീം ഇന്ത്യ തൂത്തുവാരിയത് വളരെ സന്തോഷം തരുന്നു. ടെസ്റ്റ് ടീമിനും വിജയവഴിയിലെത്താനാകുമെന്നാണ് പ്രതീക്ഷ. വെസ്റ്റിന്*ഡീസിനെതിരെ വിജയം നേടിയാല്* ആത്മവിശ്വാസത്തോടെ ഓസ്ട്രേലിയന്* പര്യടനത്തിന് തിരിക്കാനാകുമെന്നും ലക്ഷ്മണന്* പറഞ്ഞു.



Keywords:team India, V V S Lakshman,oneday cicket match,test ranking, sports news, cricket news,Want to regain No. 1 Test team status, says Laxman