‘യൂട്യൂബ് സ്റ്റാര്*’ സന്തോഷ് പണ്ഡിറ്റ് ഇപ്പോള്* സിനിമാതാരമാണ്. സൂപ്പര്*സ്റ്റാറുകള്*ക്കുള്ളതുപോലെ ലക്ഷക്കണക്കിന് ആരാധകര്*. എന്നാല്* സ്നേഹിക്കാന്* മാത്രമറിയുന്നവരല്ല ഈ ആരാധകര്* എന്നുമാത്രം. സന്തോഷ് പണ്ഡിറ്റിന് നേരെ ആക്രമണം അഴിച്ചുവിട്ടാണ് ഇവര്* സ്വീകരണം നടത്തുന്നത്.

പെരിന്തല്*മണ്ണയിലെ സംഗീത ജംഗ്ഷനില്* ഒരു ബ്യൂട്ടി പാര്*ലര്* ഉദ്ഘാടനം ചെയ്യാന്* വന്നപ്പോഴാണ് ജനക്കൂട്ടം സന്തോഷ് പണ്ഡിറ്റിനെ ആക്രമിച്ചത്. രോഷാകുലരായ ഒരുകൂട്ടം ‘ആരാധകര്*’ സന്തോഷിന് നേരെ തക്കാളിയും മുട്ടയുമെറിയുകയായിരുന്നു. ഒരു തക്കാളി സന്തോഷ് പണ്ഡിറ്റിന്*റെ മുഖത്തുതന്നെ കൊണ്ടു.

കാറില്* എത്തിയ സന്തോഷ് ഇറങ്ങിയപ്പോള്* തന്നെ ജനക്കൂട്ടം ആരവത്തോടെ പാഞ്ഞടുക്കുകയായിരുന്നു. വല്ലവിധേനെയും സന്തോഷിനെ അംഗരക്ഷകര്* ഉദ്ഘാടനവേദിയിലെത്തിച്ചു. മെഗാഹിറ്റ് ഗാനമായ ‘രാത്രി ശുഭരാത്രി’ എന്ന ഗാനം ആലപിക്കണമെന്നായി പിന്നീട് ജനക്കൂട്ടത്തിന്*റെ ആവശ്യം.

ഈ ഗാനം ആലപിച്ചു തുടങ്ങിയ ഉടന്* തന്നെ സന്തോഷ് പണ്ഡിറ്റിന് നേരെ ജനങ്ങള്* തക്കാളിയും മുട്ടയും വലിച്ചെറിയുകയായിരുന്നു. ഒടുവില്* സന്തോഷിനെ ആക്രമണത്തില്* നിന്ന് രക്ഷിച്ച് വേദിക്ക് പിന്നിലേക്ക് മാറ്റിനിര്*ത്തി. വേദിക്ക് പിന്നില്* നിന്ന് ‘രാത്രി ശുഭരാത്രി...’ ആലാപനം പൂര്*ത്തിയാക്കി. മടങ്ങിപ്പോകാനായി ഇറങ്ങുമ്പോള്* സന്തോഷിന്*റെ മുഖത്തുതന്നെ മുട്ടയേറ് കൊണ്ടു.

സംഭവസ്ഥലത്തേക്ക് പൊലീസ് പാഞ്ഞെത്തി. ആള്*ക്കൂട്ടത്തില്* നിന്ന് സന്തോഷിനെ രക്ഷിച്ച് കാറില്* കയറ്റി വിടുകയായിരുന്നു. ഇതോടെ, സന്തോഷ് പണ്ഡിറ്റിന് പൊലീസ് സംരക്ഷണം ഏര്*പ്പെടുത്തണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.


Keywords:Santhosh Pandit, Krishnanum Radhayum,rathri subharathri,tomato, egg,police,youtube star,Attack Against Santhosh Pandit