‘നരന്*’ എന്ന ചിത്രത്തില്* മുള്ളങ്കൊല്ലി വേലായുധന്* എന്ന കഥാപാത്രം ‘കാര്യം നടക്കണമെങ്കില്* നിങ്ങള്* എന്നെ തല്ലി തോല്*പ്പിക്കണം’ എന്ന് ഇടയ്ക്കിടെ പറയാറുണ്ട്. വേലായുധനെ തല്ലി തോല്*പ്പിക്കാനാവില്ലെന്ന് അയാള്*ക്കും നാട്ടുകാര്*ക്കും അറിയാം. അതുപോലെയാണ് മോഹന്*ലാലിന്*റെ പുതിയ ചിത്രമായ ‘കാസനോവ’യുടെ കാര്യം. തല്ലിന്*റെ കാര്യത്തില്* ഈ മോഹന്*ലാല്* ചിത്രത്തെ തോല്*പ്പിക്കാന്* സമീപകാലത്തെങ്ങും ഒരു മലയാള ചിത്രം ഉണ്ടാകുമെന്ന് സൂചനകളില്ല.

ഒന്നും രണ്ടുമല്ല, 17 ഫൈറ്റ് സീനുകളാണ് കാസനോവയിലുള്ളത്. അടി എന്നുപറഞ്ഞാല്*, പേരിനൊരു തല്ലും കൂട്ടവുമൊന്നുമല്ല. നല്ല ഒന്നാന്തരം ആക്ഷന്* സീക്വന്*സുകള്*. നായകന്* 30 നിലയുള്ള ബില്*ഡിംഗിന് മുകളില്* നിന്ന് ചാടുന്നതും മിനിറ്റുകളോളം നീളുന്ന കാര്* ചേസും ഒക്കെയുണ്ട്. ആകെയൊരു അടിയുത്സവം!

ക്രിസ്മസിനാണ് കാസനോവ റിലീസ് ചെയ്യുന്നത്. 17 ഫൈറ്റ് സീനുകള്*, നാലു ഗാനരംഗങ്ങള്*. 108 സീനാണ് ചിത്രത്തിലുള്ളത്. ഇത്രയും ദൈര്*ഘ്യമുള്ള ഒരു സിനിമയും അടുത്തെങ്ങും മലയാളത്തിലുണ്ടായിട്ടില്ല. ഒരു നിമിഷം പോലും ബോറടിക്കാത്ത രീതിയിലാണ് റോഷന്* ആന്*ഡ്രൂസ് കാസനോവ അണിയിച്ചൊരുക്കിയിരിക്കുന്നത്.

മലയാള സിനിമയില്* മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ലൊക്കേഷനുകളില്* കാസനോവ ചിത്രീകരിച്ചു. ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്*ജ് ഖലീഫയില്* ചിത്രീകരണം നടത്തി. കാസനോവയാണ് ബുര്*ജ് ഖലീഫയില്* ആദ്യം ചിത്രീകരിക്കുന്ന സിനിമ. കാസനോവയുടെ ചിത്രീകരണം കഴിഞ്ഞ് മൂന്നാം ദിവസം അവിടെ ഹോളിവുഡ് ചിത്രമായ മിഷന്* ഇം*പോസിബിള്* സീരീസ് ചിത്രീകരിച്ചു.

“കാസനോവയില്* 30 നിലയുള്ള ബില്*ഡിംഗില്* നിന്ന് മോഹന്*ലാല്* ഡ്യൂപ്പില്ലാതെ ചാടുന്നുണ്ട്. ഷൂട്ടിംഗിനിടെ ലാലേട്ടന് ഒരപകടം പറ്റി. ബാങ്കോക്കിലെ വെയര്**ഹൌസില്* ചിത്രീകരണത്തിനിടെ ലാലേട്ടന്* ബൈക്കില്* നിന്ന് തെറിച്ചുവീണു. ഓടിച്ചെന്ന് പിടിച്ചെഴുന്നേല്*പ്പിച്ചു. ഭാഗ്യത്തിന് വലിയ പരുക്കേറ്റില്ല. 15 മിനിറ്റിനകം ലാലേട്ടന്* അടുത്ത ഷോട്ടിന് റെഡിയായി. ഒരുപാട് സര്*പ്രൈസുകള്* നിറച്ചാണ് കാസനോവ ക്രിസ്മസിന് എത്തുന്നത്” - റോഷന്* ആന്*ഡ്രൂസ് പ്രേക്ഷകര്*ക്ക് ഉറപ്പുനല്*കുന്നു. ട്രാഫിക്കിന് ശേഷം സഞ്ജയ് - ബോബി ടീം തിരക്കഥയെഴുതുന്ന ചിത്രമാണ് കാസനോവ.


Keywords:Sanjay,Boby team,17 fight sceanes,Roshan Andrews,Naren,Hollywood film,Mission Impossible series,Mohanlal in Casanovva