പ്രശസ്ത സംഗീതജ്ഞന്* ഭൂപന്* ഹസാരിക അന്തരിച്ചു. ശ്വാസകോശ സംബന്ധിയായ അസുഖത്തെ തുടര്*ന്ന് മുംബൈ കോകിലാബെന്* ധീരുഭായ് അംബാനി ആശുപത്രിയില്* ചികിത്സയിലായിരുന്നു. ശനിയാഴ്ച വൈകുന്നേരം 4.30നാണ് അന്ത്യം സംഭവിച്ചത്. 85 വയസായിരുന്നു.

ശ്വാസകോശ സംബന്ധിയായ അസുഖവും ന്യുമോണിയ ബാധയും വൃക്കസംബന്ധമായ അസുഖവും ഭൂപന്* ഹസാരികയെ അലട്ടിയിരുന്നു. നീണ്ട ആശുപത്രിവാസത്തിനിടെയുണ്ടായ അണുബാധയെ തുടര്*ന്ന് അദ്ദേഹത്തിന്*റെ ആരോഗ്യസ്ഥിതി കഴിഞ്ഞ രണ്ടുദിവസമായി വഷളായിരുന്നു.

രണ്ടു വൃക്കകളും തകരാറിലായതിനെ തുടര്*ന്ന് ഡയാലിസിസ് തുടര്*ന്നുവരികയായിരുന്നു.

ഇന്ത്യന്* സംഗീതലോകത്തിന്*റെ കുലപതികളിലൊരാളാണ് ഭൂപന്* ഹസാരികയുടെ അന്ത്യത്തോടെ അപ്രത്യക്ഷമാകുന്നത്. 1926 സെപ്റ്റംബര്* എട്ടിന് അസമില്* ജനിച്ച ഭൂപന്* പന്ത്രണ്ടാം വയസില്* ആദ്യഗാനം ആലപിച്ചു. 1939ലാണ് ചലച്ചിത്ര സംഗീതലോകത്തേക്ക് കടന്നുവന്നത്. ഗായകന്*, സംഗീത സംവിധായകന്*, ഗാനരചയിതാവ്, ചലച്ചിത്ര സംവിധായകന്* തുടങ്ങിയ നിലകളില്* സിനിമാലോകത്ത് നിറഞ്ഞുനിന്നു.

അസമിലെ പാരമ്പര്യ സംഗീതത്തെയും ബംഗാളി ഗോത്ര സംഗീതത്തെയും മുഖ്യധാരയിലേക്ക് എത്തിച്ച സംഗീതകാരനായിരുന്നു ഭൂപന്* ഹസാരിക. ഹിന്ദിസിനിമാലോകത്തും അദ്ദേഹം മഹത്തായ സംഭാവനകള്* നല്*കി.

ഗജഗാമിനി, സാസ്, രുദാലി, ഏക് പാല്*, ദേവ്*ദാസ്, ചമേലി മേംസാബ്, ആരോപ്, ഗാന്ധി തുടങ്ങി ഒട്ടേറെ സിനിമകളില്* അദ്ദേഹത്തിന്*റെ സംഗീതം അലിഞ്ഞുചേര്*ന്നു. ശാകുന്തള സുര്*, പ്രതിധ്വനി, കാ സ്വരിതി, മേരാ ധരം മേരി മാ, സ്വീകാരോക്തി, സിറാജ് തുടങ്ങിയ ശ്രദ്ധേയങ്ങളായ ഒട്ടേറെ സിനിമകള്* സംവിധാനം ചെയ്തിട്ടുണ്ട്.

പത്മഭൂഷന്*, ദാദാ ഫാല്*ക്കെ ഉള്*പ്പടെ ഒട്ടേറെ പുരസ്കാരങ്ങള്* ഭൂപന്* ഹസാരികയെ തേടിയെത്തി.


Keywords:Gajagamini, sas,rudali, eakpal, devdas, chameli mem sab, aarop, gandhi,padmabhushan, dada falke award,Bhupen Hazarika Passes Away