ടീം ഇന്ത്യയുടെ നായകന്* ധോണിക്ക് വിക്കറ്റ് കീപ്പിംഗില്* റെക്കോര്*ഡ്. ടെസ്റ്റ് മത്സരങ്ങളില്* ഏറ്റവും കൂടുതല്* ബാറ്റ്സ്മാന്*മാരെ പുറത്താക്കിയ ഇന്ത്യന്* വിക്കറ്റ് കീപ്പര്* എന്ന നേട്ടമാണ് ധോണി സ്വന്തമാക്കിയത്. 198 പേരെ പുറത്താക്കിയ സയ്യദ് കിര്*മാനിയുടെ റെക്കോര്*ഡാണ് ധോണി മറികടന്നത്. ധോണി പുറത്താക്കിയവരുടെ എണ്ണം 200 തികയുകയും ചെയ്തു.

വെസ്റ്റിന്*ഡീസിനെതിരെയുള്ള ടെസ്റ്റ് മത്സരത്തിന്റെ ആദ്യദിനം ബ്രത്ത്*വെയ്റ്റിനെ പുറത്താക്കിയാണ് ധോണി കിര്*മാനിയുടെ റെക്കോര്*ഡ് മറികടന്നത്. ഓജയുടെ പന്തില്* ബ്രത്ത്*വെയ്റ്റിനെ ധോണി സ്റ്റമ്പ് ചെയ്യുകയായിരുന്നു. സാമുവല്*സിനെ അശ്വിന്റെ പന്തില്* ക്യാച്ചെടുത്ത് പുറത്താക്കിയാണ് ധോണി 200 തികച്ചത്.

ധോണി 62 മത്സരങ്ങളില്* നിന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്. 88 മത്സരങ്ങളില്* നിന്നാണ് കിര്*മാനി 198 പേരെ പുറത്താക്കിയത്.


Keywords:test team, Breth Waiet,Samuels,cricket news, sports news, Aswin,Mahendra Singh Dhoni,Indian captain ,Indian vicket keeper,Double ton behind the stumps for Dhoni