ഇന്ത്യാ-വെസ്റ്റിന്*ഡീസ് ടെസ്റ്റ് മത്സരത്തില്* മൂന്ന് സെഷനുകളിലായി വീണത് 17 വിക്കറ്റുകളാണ്. അതുകൊണ്ടുതന്നെ, മത്സരം നടക്കുന്ന ഫിറോസ്*ഷാ കോട്*ലാ വിക്കറ്റ് ബാറ്റ്*സ്മാന്**മാര്*ക്ക് അനുയോജ്യമല്ലെന്ന് പരാതി ഉയര്*ന്നിരിക്കുന്നു. എന്നാല്* പിച്ചിനെ കുറ്റം പറയരുതെന്ന് ബാറ്റ്സ്മാന്**മാരെ വിമര്*ശിച്ചോളുവെന്നുമാണ് സെവാഗ് പറയുന്നത്.

പിച്ചിനെ കുറ്റം പറയുന്നതില്* കാര്യമല്ല. ബാറ്റ്സ്*മാന്**മാരുടെ തെറ്റുകള്* കൊണ്ടാണ് വിക്കറ്റുകള്* പെട്ടെന്ന് വീഴുന്നത്. വിക്കറ്റ് അത്ര മോശമല്ല. ബാറ്റ് ചെയ്യാന്* കഴിയുന്ന തരത്തില്* തന്നെയാണ് പിച്ച്. ഞാന്* പുറത്തായത് എന്റെ പിശകുകള്* കൊണ്ടാണ്. ഗംഭിര്* റണ്* ഔട്ട് ആകുകയായിരുന്നു. മധ്യനിരബാറ്റ്*സ്മാന്**മാര്* പെട്ടെന്ന് പുറത്തായി. വന്നയുടന്* സ്കോര്* ചെയ്യുകയെന്നത് മധ്യനിരക്കാര്*ക്ക് അത്ര എളുപ്പമല്ല. ക്ഷമയോടെ കാത്തിരിക്കണം. വിക്കറ്റുകള്* വീണുകൊണ്ടിരിക്കുമ്പോള്* ബാറ്റ്സ്മാന്**മാര്* കൂടുതല്* പ്രതിരോധത്തിലാകണം. എന്തായാലും രണ്ടാം ഇന്നിംഗ്സില്* ഞങ്ങള്* തെറ്റുകള്* ആവര്*ത്തിക്കില്ല- സെവാഗ് പറഞ്ഞു.

പിച്ചിന്റെ മോശം നിലവാരത്തെത്തുടര്*ന്ന് 2009ലെ ഇന്ത്യ-ശ്രീലങ്ക ഏകദിനം ഉപേക്ഷിക്കേണ്ടിവന്നപ്പോള്* കോട്*ല സ്റ്റേഡിയത്തിന് രാജ്യാന്തര ക്രിക്കറ്റ് കൗണ്*സില്* ഒരു വര്*ഷത്തെ വിലക്ക് ഏര്*പ്പെടുത്തിയിരുന്നു. വിലക്ക് പിന്*വലിച്ചശേഷമുള്ള ആദ്യ ടെസ്റ്റിനാണ് നൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ സ്റ്റേഡിയം ഇപ്പോള്* വേദിയായിരിക്കുന്നത്.


Keywords:Firossha Kodla,Kodla stadium,cricket council,sevag,cricket news, sports news,Blame us, not pitch: Sehwag