വെസ്റ്റിന്*ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്* ടീം ഇന്ത്യ വിജയത്തിലേക്ക്. ഏഴ് വിക്കറ്റുകള്* ശേഷിക്കേ ടീം ഇന്ത്യക്ക് ജയിക്കാന്* നൂറില്* കുറവ് റണ്*സ് മാത്രമേ ആവശ്യമുള്ളു. ഏറ്റവും ഒടുവിലത്തെ വിവരമനുസരിച്ച് ടീം ഇന്ത്യ മൂന്ന് വിക്കറ്റുകളുടെ നഷ്ടത്തില്* 191 റണ്*സ് എടുത്തിട്ടുണ്ട്. ഇന്ത്യയുടെ സച്ചിന്* ടെണ്ടുല്*ക്കര്* അര്*ദ്ധ സെഞ്ച്വറി തികച്ചു. 111 പന്തുകളില്* നിന്ന് അഞ്ച് ബൌണ്ടറികള്* ഉള്*പ്പടെയാണ് സച്ചിന്* 50 റണ്*സ് എടുത്തത്.

സച്ചിനൊപ്പം വി വി എസ് ലക്ഷ്മണനാണ് (16) ക്രീസില്*. 31 റണ്*സ് എടുത്ത രാഹുല്* ദ്രാവിഡ് ഏറ്റവും ഒടുവില്* പുറത്തായത്. സെവാഗ് 55ഉം ഗംഭീര്* 22ഉം റണ്*സ് എടുത്തു.

മത്സരത്തിന്റെ മൂന്നാം ദിവസം ആര്* അശ്വിന്റെ തകര്*പ്പന്* ബൌളിംഗിന്റെ പിന്**ബലത്തില്* ടീം ഇന്ത്യ വെസ്റ്റിന്*ഡീസിന്റെ രണ്ടാം ഇന്നിംഗ്സ് 180 റണ്*സില്* അവസാനിപ്പിച്ചിരുന്നു. രണ്ട് വിക്കറ്റ് നഷ്ടത്തില്* 21 റണ്*സ് എന്ന നിലയിലാണ് വെസ്റ്റിന്*ഡീസ് മൂന്നാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ചത്. ഇന്ത്യന്* ബൌളര്*മാര്* തിളങ്ങിയപ്പോള്* വെസ്റ്റിന്*ഡീസ് ഒരു ഘട്ടത്തില്* ഏഴിന് 84 എന്ന നിലയിലേയ്ക്ക് വീണു. ഒമ്പതാം വിക്കറ്റില്* സാമിയും രാംപോളും ചേര്*ന്ന് 33 റണ്*സും പത്താംവിക്കറ്റില്* രാംപോളും ബിഷുവും ചേര്*ന്ന് 23 ഉം റണ്*സും എടുത്തതാണ് വെസ്റ്റിന്*ഡീസിന് കുറച്ചെങ്കിലും രക്ഷയായത്. 47 റണ്*സെടുത്ത ശിവനാരായണ്* ചന്ദര്*പോളാണ് വെസ്റ്റിന്*ഡീസിന്റെ ടോപ് സ്കോറര്*. ഡാരന്* സാമി 42 റണ്*സ് എടുത്തു.

ആര്* അശ്വിന്* ആറു വിക്കറ്റുകള്* വീഴ്ത്തി. 21.3 ഓവറില്* വെറും 47 റണ്*സ് മാത്രം വഴങ്ങിയായിരുന്നു അശ്വിന്റെ പ്രകടനം. ഉമേഷ് യാദവ് രണ്ടും പ്രഗ്യന്* ഓജ, ഇശാന്ത് ശര്*മ എന്നിവര്* ഓരോ വിക്കറ്റുകള്* വീതവും സ്വന്തമാക്കി. എടുത്തു.

ഒന്നാം ഇന്നിംഗ്സില്* മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ തുടക്കം മികച്ചതായിരുന്നു. ഓപ്പണര്*മാരായ സെവാഗ് 55ഉം ഗംഭീര്* 41ഉം റണ്*സ് എടുത്തു. എന്നാല്* പിന്നീട് വന്നവരില്* ദ്രാവിഡിന് പുറമെ മറ്റാര്*ക്കും തിളങ്ങാനായില്ല. ദ്രാവിഡ് 54 റണ്*സ് എടുത്തു. നൂറാം സെഞ്ച്വറി ലക്*ഷ്യമിട്ട് ബാറ്റിംഗിനിറങ്ങിയ സച്ചിന് ഏഴ് റണ്*സ് മാത്രമാണ് എടുക്കാനായത്. വി വി എസ് ലക്ഷ്മണന്*( 1), ധോണി (0), യുവരാ*ജ് (34) , ഇഷാന്ത് ശര്*മ്മ (17) എന്നിങ്ങനെയാണ് മറ്റുള്ള ബാറ്റ്സ്മാന്***മാരുടെ സ്കോറുകള്*.

പ്രഗ്യാന്* ഓജയുടെ തകര്*പ്പന്* ബൌളിംഗ് പ്രകടനത്തിന്റെ പിന്**ബലത്തിലാണ് ടീം ഇന്ത്യ വെസ്റ്റിന്*ഡീസിനെ ഒന്നാം ഇന്നിംഗ്സില്* 304ന് പുറത്താക്കിയത്. അഞ്ച് വിക്കറ്റുകളുടെ നഷ്ടത്തില്* 256 റണ്*സ് എന്ന നിലയിലാണ് വെസ്റ്റിന്*ഡീസ് രണ്ടാം ദിവസം ബാ*റ്റിംഗ് ആരംഭിച്ചത്. എന്നാ*ല്* മണിക്കൂര്* ഒന്ന് കഴിയും മുന്നേ ശേഷിക്കുന്നവരെ ഇന്ത്യ പവലിനിലേക്ക് മടക്കി അയച്ചു. വെസ്റ്റിന്*ഡീസ് വാലറ്റക്കാരെ ചുരുട്ടിക്കൂട്ടാന്* ഇന്ത്യന്* ബൌളിംഗിന് ചുക്കാന്* പിടിച്ചത് ഓജയാണ്. ആറ് വെസ്റ്റിന്*ഡീസ് ബാറ്റ്സ്മാന്**മാരെയാണ് ഓജ പുറത്താക്കിയത്. എഡ്വേര്*ഡ്*സിന്റെ വിക്കറ്റെടുത്ത് ഓജയാണ് വിന്*ഡീസ് ഇന്നിംഗ്സ് അവസാനിപ്പിച്ചത്.

സെഞ്ച്വറി നേടിയ ചന്ദര്*പോളാണ് വെസ്റ്റിന്*ഡീസിനെ ആദ്യദിവസം തകര്*ച്ചയില്* നിന്ന് രക്ഷപ്പെടുത്തിയത്. ഒന്നാം ദിവസം 111 റണ്*സ് എടുത്ത ചന്ദര്*പോളിന് രണ്ടാം ദിവസം ഏഴ് റണ്*സ് മാത്രമേ സ്വന്തം സ്കോറിനോട് ചേര്*ക്കാനായുള്ളു. 118 റണ്*സെടുത്ത ചന്ദര്*പോളിനെ ഇഷാന്ത് ശര്*മ്മ വിക്കറ്റിന് മുന്നില്* കുരുക്കുകയായിരുന്നു. ബ്രത്ത്*വെയ്*റ്റേ 63 റണ്*സ് എടുത്തു. മറ്റുള്ള വെസ്റ്റിന്*ഡീസ് ബാറ്റ്സ്മാന്**മാര്*ക്ക് ആര്*ക്കും തിളങ്ങാനായില്ല.



Keywords: Sachin half century, Ishtanth Sharma, Chandar Paul, west indies batsman,Pragyan Oaja,yuvraj,V V S Lakshman,Aswin, Umesh Yadav,Cricket news, sports news today,Sachin slams fifty , India sit pretty